ടട്ര ട്രക്ക് ഇടപാട്: സി ബി ഐ ആന്റണിയുടെ മൊഴി രേഖപ്പെടുത്തി

 


ഡെല്‍ഹി: (www.kvartha.com 06.05.2014)  ടട്ര ട്രക്ക് ഇടപാടുകേസില്‍ സി.ബി.ഐ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണിയുടെ മൊഴി രേഖപ്പെടുത്തി.

ടട്ര കേസില്‍ സാക്ഷിയായാണ് ആന്റണിയുടെ മൊഴിയെടുത്തത്.  ടെട്ര ട്രക്ക് ഇടപാടില്‍ അഴിമതി നടന്നതായുള്ള  മുന്‍ കരസേനാ മേധാവി വി കെ സിംഗിന്റെ ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം നടക്കുന്നത്.

കരസനേയ്ക്കു വേണ്ടി നിലവാരം കുറഞ്ഞ  ട്രക്കുകള്‍ വാങ്ങാനായി ലഫ്.ജനറല്‍ തേജീന്ദര്‍ സിംഗ് കൈക്കൂലി വാഗ്ദാനം ചെയ്തതായി  കരസേന മുന്‍ മേധാവി ജനറല്‍ വി.കെ.സിംഗ് ആരോപിച്ചിരുന്നു.

എന്നാല്‍ ഇക്കാര്യം ജനറല്‍ സിംഗ് നേരത്തെ തന്നെ തന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്ന് ആന്റണി സി.ബി.ഐയുടെ ചോദ്യത്തിന് മറുപടി നല്‍കി. പാര്‍ലമെന്റില്‍ താന്‍ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും പിന്നീടാണ്  സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ആന്റണി വ്യക്തമാക്കി.

ടട്ര ട്രക്ക് ഇടപാട്: സി ബി ഐ ആന്റണിയുടെ മൊഴി രേഖപ്പെടുത്തിചെക്കോസ്ലാവാക്യ ആസ്ഥാനമായ ടട്ര കമ്പനിയുമായി 1986ലാണ് കരസേനയ്ക്കു വേണ്ടി ട്രക്കുകള്‍ നിര്‍മിക്കാനുള്ള കരാറില്‍ ഒപ്പിട്ടത്. എന്നാല്‍  കമ്പനിയുടെ അനുബന്ധ സ്ഥാപനമെന്ന പേരില്‍ ബ്രിട്ടനിലെ ടട്ര സിപ്പോക്‌സുമായി പ്രതിരോധ മന്ത്രാലയം ഇടപാട് നടത്തിയതാണ് വിവാദമായത്. ടട്ര ട്രക്കുകള്‍ നല്‍കുന്നത് ബി.ഇ.എം.എല്ലാണ്.

എന്നാല്‍  ഈ ട്രക്കുകള്‍ വേണ്ടത്ര നിലവാരം പുലര്‍ത്തുന്നില്ലെന്നുള്ള ആരോപണം
ഉയര്‍ന്നിരുന്നു. കരസേന ഇക്കാര്യത്തെ കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും  പഴയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ട്രക്കുകള്‍ തന്നെ ബി.ഇ.എം.എല്‍. നല്‍കുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
പൈവളിഗയില്‍ സി.പി.എം.-ബി.ജെ.പി. കൂട്ടൂകെട്ട്: മുസ്‌ലിം ലീഗ്

Keywords:  CBI records AK Antony's statement in Tetra scam, New Delhi, Allegation, Parliament, Complaint, Technology, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia