ജയിച്ചാലും മന്ത്രി, തോറ്റാലും മന്ത്രി.... പക്ഷേ, രണ്ടാം സ്ഥാനത്തെത്തണം
May 17, 2014, 02:00 IST
എസ്.എ. ഗഫൂര്‍
(www.kvartha.com 17.05.2014) ഇങ്ങനെതന്നെ വേണം പൊരുതിത്തോല്‍ക്കാന്‍. പക്ഷേ, തോറ്റാലെന്താ മന്ത്രിയാകാമല്ലോ. തോറ്റാലും മന്ത്രിയോ, അതെന്തു മറിമായം എന്നു കരുതണ്ട. തിരുവനന്തപുരത്തു തരൂര്‍ജിയെ ക്ഷ, ണ്ണ, ര്‍റ വരപ്പിച്ച രാജഗോപാല്‍ജിയെക്കുറിച്ചാണു പറയുന്നത്.
വോട്ടെണ്ണുമ്പോള്‍ ലീഡ് ചിത്രത്തിലെങ്ങും വരാതിരിക്കുകയും ഇടതു സ്ഥാനാര്‍ത്ഥി ബെന്നറ്റ് ഏബ്രഹാമിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇടം പിടിക്കുകയും ചെയ്തിരുന്നതെങ്കില്‍ 'നമോ' സര്‍ക്കാരിലെ കേരള മന്ത്രി വി. മുരളീധരന്‍ ആകാനായിരുന്നു സാധ്യത കൂടുതല്‍. ചിലപ്പോള്‍ ആ നറുക്ക് പി.കെ കൃഷ്ണദാസ്, പി.എസ് ശ്രീധരന്‍ പിള്ള എന്നീ റിട്ടയേഡ് പ്രസിഡണ്ടുമാരില്‍ ആര്‍ക്കെങ്കിലും ആകാനും മതിയായിരുന്നു.
ബി.ജെ.പിക്ക് ജയിക്കാന്‍ കഴിയുന്ന രാജ്യസഭാ സീറ്റുകള്‍ പലയിടത്തും ഒഴിവു വരാനുണ്ടുതാനും. അതുവഴി രാജ്യസഭയിലെത്തിയാല്‍ മതി. മുമ്പ് രാജേട്ടനെ റെയില്‍വേ സഹമന്ത്രിയാക്കിയത് മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലെത്തിച്ചിട്ടാണല്ലോ.
ഇത്തവണ ലോക്‌സഭയില്‍ നിന്നുതന്നെ രാജഗോപാല്‍ മന്ത്രിയാകുമെന്നും അത് ക്യാബിനറ്റ് റാങ്കില്‍ ആയിരിക്കുമെന്നുമുള്ള പ്രചാരണം ചെറുതൊന്നുമായിരുന്നില്ല. എങ്കില്‍പിന്നെ അങ്ങനെയങ്ങ് ആയിക്കോട്ടെ എന്നു വിചാരിച്ചവരില്‍ തലസ്ഥാനത്തെ നായന്മാരും ഈഴവരുമൊക്കെയുണ്ട്. അതുകൊണ്ടാണ് രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ വാണം പോലെ ലീഡ് ഉയര്‍ന്നുനിന്നത്. പക്ഷേ, ഡല്‍ഹി നായരെ തിരുവനന്തപുരം നായന്മാര്‍ കൈവിട്ടെങ്കിലും മുസ്ലിംകളും ലത്തീന്‍ കത്തോലിക്കരും കൈവിടാന്‍ തയ്യാറല്ലായിരുന്നു.
അതുകൊണ്ടാണല്ലോ അവര്‍ തിക്കിത്തിരക്കി വോട്ടു ചെയ്ത മേഖലകളിലെ വോട്ടെണ്ണിയപ്പോള്‍ കാറ്റു മാറി വീശിയത്. ഒടുവില്‍ വിജയം തരൂരിനൊപ്പമാവുകയും ചെയ്തു. എന്നുവച്ചാല്‍ രാജഗോപാല്‍ രണ്ടാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തിനു തുല്യമെന്നുപോലും പറയാവുന്ന രണ്ടാം സ്ഥാനം. പക്ഷേ, അങ്ങനെയൊരു രണ്ടാം സ്ഥാനം തെരഞ്ഞെടുപ്പു കമ്മീഷന്‍ പരിഗണിക്കാത്തതുകൊണ്ട് തരൂരിനു മാത്രമേ ലോക്‌സഭാംഗമാകാന്‍ പറ്റുകയുള്ളു.
എന്നുവച്ച് സംഘപരിവാറിന് അങ്ങനെയങ്ങ് കൈവിടാന്‍ സാധിക്കില്ല രാജഗോപാല്‍ജിയെ. അവര്‍ ഇത്തവണയും രാജ്യസഭ വച്ചുനീട്ടാന്‍ പോവുകയാണെന്നാണു കേള്‍വി. ഇഞ്ചോടിഞ്ച് പൊരുതി, ദാ, ജയിച്ചു എന്ന തോന്നലുണ്ടാക്കിയ ശേഷം രാജേട്ടന്‍ വീട്ടിലിരുന്നോട്ടെ എന്നു പറയുന്നത് ധാര്‍മികമല്ല എന്നാണ് സംഘപരിവാറിലെ സനാതനമൂല്യ സംരക്ഷകരുടെ ഉള്‍വിളി.
കണ്ണൂരില്‍ ശ്രീമതി ടീച്ചറിനോട് ഇതുപോലെ ഇഞ്ചോടിഞ്ച് പൊരുതിത്തോറ്റ കെ. സുധാകരന്‍, വടകരയില്‍ ഷംസീറിനെ വിജയിക്കാന്‍ വിടാതെ, തമിഴ്‌സിനിമയിലെ (ചില മലയാള സിനിമകളിലെയും) നായകനെപ്പോലെ വീണിടത്തുനിന്ന് ഉശിരോടെ ചാടിയെണീറ്റ് വിജയമുറപ്പിച്ച മുല്ലപ്പള്ളി രാമചന്ദ്രനും ബി.ജെ.പിക്കാര്‍ അല്ലാതെ പോയി. അവരുടെ നിര്‍ഭാഗ്യം. അല്ലെങ്കില്‍ ഇതേ പരിഗണനപ്രകാരം അവര്‍ക്ക് രാജ്യസഭയും പിന്നെ മന്ത്രിസഭയും കിട്ടിയേനേ.
ജോലി അന്വേഷിച്ചു ശുപാര്‍ശയുമായി ചെല്ലുന്നവരോട് ചില നേതാക്കന്മാര്‍ പറയുന്ന ഡയലോഗുണ്ട്. 'നിങ്ങള് പോയി ജോലി കണ്ടുവച്ചിട്ടു പറയ്, നമുക്ക് നോക്കാം.' അങ്ങനെ കണ്ടുവച്ചിട്ടു വരുന്ന ജോലി ശുപാര്‍ശ ചെയ്ത് പലപ്പോഴും വാങ്ങിക്കൊടുക്കാറുമുണ്ട്. അതുപോലെ, 'അടുത്തെങ്ങാനും രാജ്യസഭാ സീറ്റ് ഒഴിവു വരുന്നുണ്ടോന്നു കണ്ടുവയ്ക്ക്. നമുക്ക് നോക്കാം.' എന്ന് രാജഗോപാല്‍ജിയോടു പറയുമോ എന്നാണു സംശയം. പക്ഷേ, ഒന്നുണ്ട്. അദ്ദേഹം അങ്ങോട്ടു പോയി രാജ്യസഭാ സീറ്റും മന്ത്രിക്കസേരയും ചോദിക്കുന്നില്ലത്രേ. ആ, ആര്‍ക്കറിയാം.

Keywords : Article, Election-2014, Thiruvananthapuram, O Rajagopal, Election, Minister, Rajya Sabha Election, Kannur, S.A. Gafoor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.