പാര്‍ട്ടി അധികാരത്തിലെത്തിയാലും ബിജെപിയിലേയ്ക്ക് തിരിച്ചില്ല: ജസ്വന്ത് സിംഗ്

 


ന്യൂഡല്‍ഹി: എന്തു തന്നെ സംഭവിച്ചാലും പാര്‍ട്ടിയിലേയ്ക്ക് തിരിച്ചില്ലെന്ന് പുറത്താക്കപ്പെട്ട ബിജെപി നേതാവ് ജസ്വന്ത് സിംഗ്. പാര്‍ട്ടി അധികാരത്തിലെത്തിയാലും തിരിച്ച് പാര്‍ട്ടിയിലേയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബാര്‍മര്‍ സീറ്റിനെ ചൊല്ലിയാണ് ജസ്വന്ത് സിംഗും പാര്‍ട്ടി നേതൃത്വവും തമ്മില്‍ ഇടഞ്ഞത്. തുടര്‍ന്ന് ബാര്‍മറില്‍ സ്വതന്ത്രനായി മല്‍സരിക്കാന്‍ ജസ്വന്ത് സിംഗ് തീരുമാനിക്കുകയായിരുന്നു. ഇത് പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിക്കുകയും സിംഗിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു.

എന്റെ മേല്‍ പാര്‍ട്ടിയെടുത്ത തീരുമാനം ന്യായീകരിക്കാവുന്നതല്ല. എന്റെ തീരുമാനത്തില്‍ അസ്വാഭാവികതയൊന്നുമില്ലായിരുന്നു ജസ്വന്ത് സിംഗ് പറഞ്ഞു.

പാര്‍ട്ടി അധികാരത്തിലെത്തിയാലും ബിജെപിയിലേയ്ക്ക് തിരിച്ചില്ല: ജസ്വന്ത് സിംഗ്അതേസമയം മകന്‍ മാനവേന്ദ്ര സിംഗിനേയും പുറത്താക്കിയ പാര്‍ട്ടിയുടെ നടപടിയേയും സിംഗ് ചോദ്യം ചെയ്തു. ഒരിക്കല്‌പോലും മാനവേന്ദ്ര സിംഗ് തനിക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തിട്ടില്ല. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് മാനവേന്ദ്ര സിംഗിനെ ദേശീയ എക്‌സിക്യൂട്ടീവ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

SUMMARY:
New Delhi: Jaswant Singh, who was expelled by the Bhartiya Janata Party (BJP) after his defiance to contest from Barmer on the party ticket, has said that he will not return into the BJP fold even if the party comes to power and that he is much happy as an independent.

Keywords: Jaswant Singh, BJP, Narendra Modi, Barmer, Lok Sabha polls, Elections 2014
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia