ഐസിയുവില്‍ ബലാല്‍സംഗ ശ്രമം; ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെട്ടു; വാര്‍ഡ് ബോയ് അറസ്റ്റില്‍

 


ഗുവാഹതി: അസം മെഡിക്കല്‍ കോളേജിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലുണ്ടായ ബലാല്‍സംഗശ്രമത്തില്‍ 24കാരിയായ ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ വാര്‍ഡ് ബോയ് തിരു മെക്കിനെ പോലീസ് അറസ്റ്റുചെയ്തു. സരിത തഷ്‌നിവാള്‍ ആണ് കൊല്ലപ്പെട്ടത്.

സരിതയുടെ മുഖത്തുകണ്ട പാടുകളില്‍ നിന്ന് ബലാല്‍സംഗശ്രമം നടന്നതായി പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഐസിയുവിന്റെ ചുമതല നിര്‍വഹിച്ചിരുന്നത് സരിതയായിരുന്നു.

ഐസിയുവില്‍ ബലാല്‍സംഗ ശ്രമം; ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെട്ടു; വാര്‍ഡ് ബോയ് അറസ്റ്റില്‍തന്നോട് സരിത അപമര്യാദയായി പെരുമാറിയതിനാലാണ് താന്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതെന്നാണ് മെക്കിന്റെ മൊഴി. ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കത്തിയുപയോഗിച്ചാണ് മെക്ക് സരിതയെ ആക്രമിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ ഐസിയുവിലെത്തിയ നഴ്‌സുമാരാണ് സരിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഗൈനക്കോളജി വിഭാഗത്തില്‍ എംഡി വിദ്യാര്‍ത്ഥിനിയായിരുന്ന സരിതയുടെ വിവാഹം ജൂലൈ ഏഴിന് നടത്താനിരിക്കെയാണ് കൊലപാതകം.

അതേസമയം കൊലപാതകത്തില്‍ ഒന്നിലേറെ പേര്‍ ഉള്‍പ്പെട്ടതായി പോലീസ് സംശയിക്കുന്നുണ്ട്. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

SUMMARY: Guwahati: A 24-year-old junior doctor, Sarita Tashniwal, was killed in the Intensive Care Unit (ICU) of Assam Medical College and Hospital after a suspected failed rape attempt by a ward boy.

Keywords: Assam, Rape, Sarita Tashniwal, Assam Medical College
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia