കന്നഡ സുന്ദരി മുംബൈക്കാരനെ വെബ്ക്യാമിന് മുന്‍പില്‍ നഗ്‌നനാക്കി; വീഡിയോ യൂട്യൂബിലിട്ടു

 


മുംബൈ: (www.kvartha.com 29.05.2014) ഓണ്‍ലൈന്‍ സൗഹൃദങ്ങളിലെ പ്രണയവും വഞ്ചനയും തുടര്‍ക്കഥകളാകുന്നു. മുംബൈ സ്വദേശിയായ, 26കാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് പുതിയ കഥയിലെ ഇര. ഏപ്രില്‍ ഒന്നിനാണ് സംഭവങ്ങളുടെ തുടക്കം. പുലര്‍ച്ചെ മൂന്ന് മണിക്കാണ് യുവാവിന്റെ ഫേസ്ബുക്ക് ഇന്‍ബോക്‌സില്‍ ഡിമ്പിള്‍ ഷിരാലി എന്ന യുവതിയുടെ സന്ദേശമെത്തിയത്. തുടര്‍ന്ന് യുവാവ് ചാറ്റിംഗ് ആരംഭിച്ചു.

കര്‍ണാടകയില്‍ മോഡലിംഗ് നടത്തുകയാണെന്നാണ് യുവതി എഞ്ചിനീയറോട് പറഞ്ഞത്. പിന്നീട് ഡിമ്പിള്‍ യുവാവിനോട് ഒമേഗിള്‍ എന്ന വെബ്‌സൈറ്റില്‍ വരാനറിയിക്കുകയും ഇരുവരും വെബ്ക്യാമിലൂടെ മുഖാമുഖം ചാറ്റുകയും ചെയ്തു. ഇതിനിടെ യുവാവിന്റെ സൗന്ദര്യം എങ്ങനെയുണ്ടെന്നറിയാന്‍ തുണിയുരിയാന്‍ ഡിമ്പിള്‍ ആവശ്യപ്പെട്ടു. പൂര്‍ണമായും നഗ്‌നനാകണമെന്നായിരുന്നു ഡിമ്പിളിന്റെ ആവശ്യം.

കന്നഡ സുന്ദരി മുംബൈക്കാരനെ വെബ്ക്യാമിന് മുന്‍പില്‍ നഗ്‌നനാക്കി; വീഡിയോ യൂട്യൂബിലിട്ടു
താന്‍ ചതിക്കുഴിയില്‍ വീഴുകയാണെന്നറിയാതെ യുവാവ് ക്യാമറയ്ക്ക് മുന്‍പില്‍ പൂര്‍ണനഗ്‌നനായി. ഈ വീഡിയോ റെക്കോര്‍ഡ് ചെയ്യപ്പെടുന്നത് യുവാവ് അറിഞ്ഞിരുന്നില്ല. യുവതിയോട് ഫേസ്ബുക്കില്‍ വരാനാവശ്യപ്പെട്ട് യുവാവ് കാത്തിരുന്നു. എന്നാല്‍ യുവതി എത്തിയില്ല. പകരം ഒരു മെസേജ് എത്തി. പുലര്‍ച്ചെ 3.17ഓടെയായിരുന്നു ഇത്. ഒരു യൂട്യൂബ് ലിങ്കായിരുന്നു യുവതി സന്ദേശമയച്ചത്. ലിങ്കില്‍ ക്ലിക്ക് ചെയ്ത യുവാവ് സ്വന്തം വീഡിയോ കണ്ട് ഞെട്ടിപ്പോയി.


വീഡിയോ പിന്‍ വലിക്കണമെങ്കില്‍ പതിനായിരം രൂപ അക്കൗണ്ടിലിടണമെന്ന് ആവശ്യപ്പെട്ട് യുവതി അടുത്ത സന്ദേശമയച്ചു. മാനം പോകുമെന്ന് ഭയന്ന യുവാവ് പണമയച്ചു. യുവതിയെ ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്തു. എന്നാല്‍ വീണ്ടും അയ്യായിരം രൂപ ആവശ്യപ്പെട്ട് യുവതി എഞ്ചിനീയറുടെ സഹോദരന്റെ ഫേസ്ബുക്ക് ഇന്‍ബോക്‌സിലേയ്ക്ക് സന്ദേശമയച്ചു. ഇതോടെ യുവാവ് സൈബര്‍ സെല്ലിന്റെ സഹായം തേടുകയായിരുന്നു. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

SUMMARY: Mumbai: A man’s craving for friendship, love and lust landed him in big trouble.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
കന്നഡ സുന്ദരി മുംബൈക്കാരനെ വെബ്ക്യാമിന് മുന്‍പില്‍ നഗ്‌നനാക്കി; വീഡിയോ യൂട്യൂബിലിട്ടു

Keywords: Facebook, Striped, Cyber cell, Kannada, Model, Techie, Mumbai.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia