മന്‍മോഹനോട് മകള്‍ രാജിവെക്കാന്‍ പറഞ്ഞിരുന്നതായി വെളിപ്പെടുത്തല്‍
May 8, 2014, 13:44 IST
മുംബൈ: (www.kvartha.com 08.05.2014) പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കോണ്‍ഗ്രസില്‍ ഒരു അധികാരവുമില്ലെന്ന് തെളിയിച്ചു കൊണ്ട് വീണ്ടും പുസ്തകത്തിലൂടെ വെളിപ്പെടുത്തല്‍.
സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയുമാണ് കോണ്‍ഗ്രസിനകത്ത് എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് വെളിപ്പെടുത്തല്‍. മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ സഞ്ജയ് ബാരുവാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
കുറ്റവാളികളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എതിര്‍ത്തതിനെ തുടര്‍ന്ന് മന്‍മോഹന്‍ സിംഗിനോട് മകള്‍ രാജിവെക്കാന്‍ നിര്‍ദേശിച്ചിരുന്നതായാണ് ബാരു വെളിപ്പെടുത്തിയത്.
'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ വെച്ചാണ് സഞ്ജയ് ബാരു ഇത്തരം പ്രസ്താവന നടത്തിയത്. എന്നാല്‍ മന്‍മോഹന്‍ സിംഗിന്റെ രണ്ട് പെണ്‍മക്കളില്‍ ആരാണ് രാജിവെക്കാന്‍ നിര്‍ദേശിച്ചതെന്ന് വെളിപ്പെടുത്താന്‍ ബാരു തയ്യാറായില്ല.
കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനാണ് കുറ്റവാളികളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതു സംബന്ധിച്ച വാര്‍ത്താസമ്മേളനം നടത്തിയത്. ഇതില്‍ പ്രകോപിതനായ രാഹുല്‍ ഗാന്ധി അവിടെ എത്തി പ്രസ്തുത അംഗീകാരം നല്‍കി കൊണ്ടുള്ള ഉത്തരവ് കീറിക്കളയാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ സംഭവം ഏറെ വിവാദമായിരുന്നു.
ഇതു സംബന്ധിച്ചുള്ള തീരുമാനം അസംബന്ധമാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതില്‍ ക്ഷുബിധയായ പ്രധാനമന്ത്രിയുടെ മകള്‍ പിതാവിനോട് പദവി രാജിവയ്ക്കാന്‍ നിര്‍ദേശിച്ചുവെന്നാണ് ബാരുവിന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍ സംഭവത്തിനുശേഷം രാഹുലിന് പ്രധാനമന്ത്രിയുടെ മകള്‍ അയച്ച എസ്.എം.എസ് സന്ദേശത്തില്‍ 'നിങ്ങളുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു' എന്ന് അയച്ചുവെന്നും ബാരു പറയുന്നു.
2009 ല്‍ യു.പി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ അത് തന്റെ വിജയമാണെന്നാണ് മന്‍മോഹന്‍സിംഗ് കരുതിയിരുന്നത്. 2009 ജൂണ്‍ രണ്ടിന് അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ കാലിന്മേല്‍ കാല്‍ കയറ്റിവച്ചിരിക്കുന്നതാണ് കണ്ടത്. പൊതുവെ വിനയാന്വിതനായി കാണപ്പെട്ടിരുന്ന അദ്ദേഹത്തെ അതിനു മുമ്പ് അങ്ങനെ ഇരുന്ന് കണ്ടിരുന്നില്ലെന്നും ബാരു പറഞ്ഞു.
വിജയത്തെക്കുറിച്ച് അദ്ദേഹം വാതോരാതെ സംസാരിച്ചു. എന്നാല്‍ യു പി എ സര്‍ക്കാര്‍
തുടര്‍ച്ചയായി അധികാരത്തില്‍ വന്നത് മന്‍മോഹന്റെ ഭരണ നേട്ടം കൊണ്ടാണെന്ന് അംഗീകരിച്ചു കൊടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. എല്ലാ ക്രെഡിറ്റും രാഹുല്‍ ഗാന്ധിക്ക് നല്‍കുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കുളത്തില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ നിലയില്‍; നാട്ടുകാര്‍ ആശങ്കയില്‍
Keywords: Manmohan Singh's daughter wanted him to quit after Rahul outburst, Congress, Media, Press meet, SMS, Election, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.