തെരഞ്ഞെടുപ്പ് പരാജയം: രാഹുല്‍ഗാന്ധിയെ കുറ്റപ്പെടുത്തി മിലിന്ദ് ദിയോറ രംഗത്ത്
May 22, 2014, 13:09 IST
ഡെല്‍ഹി: (www.kvartha.com 22.05.2014) കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരസ്യമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.
മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കനത്ത പരാജയത്തിലേക്ക് നയിച്ചതിന് രാഹുല്‍ഗാന്ധിയെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്. ഇതാദ്യമായാണ് രാഹുല്‍ ഗാന്ധിയെ പരസ്യമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മുന്നോട്ടു വെയ്ക്കാന്‍ കോണ്‍ഗ്രസിന് ശക്തമായ ആയുധങ്ങള്‍ ഉണ്ടായിരുന്നില്ല. പരിചയ സമ്പന്നരല്ലാത്തവരില്‍ നിന്നും ലഭിച്ച തെറ്റായ ഉപദേശങ്ങളാണ് തെരഞ്ഞെടുപ്പ് കാലങ്ങളില്‍ രാഹുല്‍ഗാന്ധിയെ നയിച്ചതെന്നും ദിയോറ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ പ്രവര്‍ത്തകരും എംപിമാരും നല്‍കിയ ഉപദേശങ്ങള്‍ ചെവികൊള്ളാന്‍ രാഹുലിന്റെ ഉപദേശകവൃന്ദം തയ്യാറായില്ലെന്ന് മിലിന്ദ് ദിയോറ പറഞ്ഞു. സാധാരണക്കാരുടെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. രാഷ്ട്രീയത്തില്‍ അനുഭവ സമ്പത്തില്ലാത്ത ഇവരുടെ നിര്‍ദേശപ്രകാരമാണ് രാഹുല്‍ ഗാന്ധി പ്രചരണം നടത്തിയത്. ഇത് പരാജയത്തിന്റെ ആക്കം കൂട്ടി.
പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന സമിതിയും തെരഞ്ഞെടുപ്പ് സമയത്ത് ശരിയായ വിധത്തില്‍ പ്രവര്‍ത്തിച്ചില്ലെന്നും ദിയോറ കുറ്റപ്പെടുത്തി. മിലിന്ദ് ദിയോറയെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാക്കളായ സത്യവ്രതന്‍ ചതുര്‍വേദിയും ജ്യോതിരാദിത്യ സിന്ധ്യയും രംഗത്തെത്തി.
ദിയോറ പറഞ്ഞ ചില കാര്യങ്ങള്‍ ശരിയാണെന്ന് സിന്ധ്യ പറഞ്ഞു. അതേസമയം രാഹുലിന്റെ പ്രചാരണരീതിയില്‍ വീഴ്ച പറ്റിയതായി ചതുര്‍വേദിയും കുറ്റപ്പെടുത്തി.
ഇതിനിടെ, തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് അസം
മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് വ്യാഴാഴ്ച രാജിവെക്കും. പതിമൂന്ന് വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ചാണ് ഗോഗോയ് രാജിവെക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അസമിലെ പതിനാല് സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ഇത്തവണ കോണ്‍ഗ്രസിന് വിജയിക്കാനായത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ഷമീന 2 വര്‍ഷം മുമ്പത്തെ ഖത്തര്‍ വ്യവസായിയുടെ വീട്ടിലെ മോഷണക്കഥയിലെ നായിക

Keywords: Milind Deora first to speak out: Rahul Gandhi advisers wrong, so were people they advised, New Delhi, Lok Sabha, Election-2014, Congress, Criticism, Chief Minister, Resignation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.