ബിജെപിയില്‍ മോഡി യുഗം; അദ്വാനിക്കും സുഷമ സ്വരാജിനും സ്ഥാനമില്ല?

 


ന്യൂഡല്‍ഹി: ബിജെപിയില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോഡിയുടെ പേര് പ്രഖ്യാപിക്കപ്പെട്ടതോടെ തുടങ്ങിയതാണ് മോഡി യുഗം. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയാണെങ്കില്‍ വരും ദിനങ്ങളിലും ഇതിന് മാറ്റമുണ്ടാകില്ല. രാജ്യത്ത് ഹിന്ദുത്വ മൂവ്‌മെന്റ് ശക്തിപ്രാപിച്ചതിനുശേഷം ഇതാദ്യമായാണ് ഇത്രയും ശക്തമായ നേട്ടം പാര്‍ട്ടിക്കുണ്ടാകാന്‍ പോകുന്നത്. 1982ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ നേടി തേരോട്ടത്തിന് തുടക്കം കുറിച്ച ബിജെപി 1996ല്‍ അടല്‍ ബിഹാര്‍ വാജ്‌പേയിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ഇതിനെയെല്ലാം കവച്ചുവെയ്ക്കുന്ന നേട്ടമാണ് മോഡിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി സ്വന്തമാക്കാന്‍ പോകുന്നത്.

ബിജെപിയില്‍ മോഡി യുഗം; അദ്വാനിക്കും സുഷമ സ്വരാജിനും സ്ഥാനമില്ല?മോഡിക്ക് ചുറ്റും വലം പ്രാപിച്ച് പാര്‍ട്ടി സ്ഥാനമാനങ്ങള്‍ സ്വന്തമാക്കിയ രാജ്‌നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി, നിതിന്‍ ഗഡ്കരി തുടങ്ങിയവരില്‍ നിന്നും വിത്യസ്തമായി അകലം പാലിച്ചവരാണ് അദ്വാനിയും സുഷമ സ്വരാജും. രാജ്യമെമ്പാടും നടന്ന മോഡി റാലികളിലും ഇരുവരുടേയും അസാന്നിദ്ധ്യം ശ്രദ്ധേയമായി. വരാണസി റാലിയില്‍ പാര്‍ട്ടിയിലെ നേതാക്കളില്‍ ഭൂരിഭാഗവും പങ്കെടുത്തപ്പോള്‍ സുഷമ സ്വരാജ് മാത്രം വിട്ടുനിന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സുഷമയ്ക്കും അദ്വാനിക്കും പറയത്തക്ക പങ്കുകളുണ്ടായില്ല.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമുണ്ടാകുന്നതിന് മുന്‍പ് തന്നെ മോഡിയുടെ സ്വപ്ന ക്യാബിനറ്റിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അംഗസംഖ്യ കുറഞ്ഞ മന്ത്രിസഭയായിരിക്കും മോഡിയുടേത്. അതേസമയം അദ്വാനിയെ ലോക്‌സഭ സ്പീക്കറാക്കാനും പാര്‍ട്ടി ആലോചിക്കുന്നതായി റിപോര്‍ട്ടുണ്ട്.

SUMMARY: New Delhi: The 'Modi'fication of BJP had begun last September when Narendra Modi was named prime ministerial candidate; if exit polls predictions come true then there's no running away from the primacy of 'NaMo' mantra in the days to come.

Keywords: Narendra Modi, BJP, Lok Sabha polls, LK Advani, Arun Jaitley, Sushma Swaraj, Rajnath Singh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia