എസ്.ഡി.പി.ഐയും ബി.ജെ.പി മാതൃകയില്‍ വിജയ കര്‍മ പദ്ധതി തയ്യാറാക്കുന്നു
May 27, 2014, 09:02 IST
തിരുവനന്തപുരം: (www.kvartha.com 27.05.2014) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എസ്.ഡി.പി.ഐ (സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) യും ബി.ജെ.പി മാതൃകയില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കുന്നു. 2016 മെയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു മുതല്‍ അഞ്ച് വരെ എം.എല്‍.എമാര്‍ പാര്‍ട്ടിക്ക് ഉണ്ടാകുന്ന വിധത്തിലുള്ളതാണ് പദ്ധതി എന്ന് അറിയുന്നു. ഇത് എത്രത്തോളം പ്രായോഗികമാകും എന്ന സംശയം പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും പ്രമുഖ നേതാക്കളില്‍ ചിലര്‍തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്.
എങ്കിലും പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം ഉണ്ടാക്കാനും നിയമസഭാ പ്രാതിനിധ്യത്തിലേക്ക് പാര്‍ട്ടിയെ പരമാവധി അടുപ്പിക്കാനും ഇത്തരമൊരു പദ്ധതി കൂടിയേ കഴിയൂ എന്ന നിലപാടില്‍ എത്തിച്ചേരുകയായിരുന്നു. മലപ്പുറത്ത് ഇ. അഹമ്മദിനും പി.കെ സൈനബയ്ക്കും എതിരെ മത്സരിച്ച് അരലക്ഷത്തോളം വോട്ടുകള്‍ നേടിയ സംസ്ഥാന പ്രസിഡണ്ട് നാസറുദ്ദീന്‍ എളമരമാണ് പദ്ധതിയുടെ മുഖ്യ സൂത്രധാരന്‍. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് വിജയാസൂത്രണ പദ്ധതി. ഇത് വിജയത്തിലെത്തിക്കാന്‍ എസ്.ഡി.പി.ഐക്ക് സ്വാധീനമുള്ള മറ്റ് മണ്ഡലങ്ങളില്‍ സാഹചര്യങ്ങള്‍ അനുസരിച്ച് ചില നീക്കുപോക്കുകള്‍ കൂടി ചെയ്യാന്‍ തയ്യാറായേക്കും എന്നാണു സൂചന. അതായത് വിജയാസൂത്രണ പദ്ധതിയില്‍ പെടാത്ത മണ്ഡലങ്ങളിലെ വോട്ടുകള്‍ മറിച്ച്, ജയിക്കാന്‍ ഉറപ്പിച്ച മണ്ഡലങ്ങളില്‍ വോട്ടു വാങ്ങുന്ന തരത്തില്‍ കൂടിയുള്ളതാണ് നീക്കം.
എന്നാല്‍ ആരുമായി അത്തരം ധാരണ ഉണ്ടാക്കുന്നതാണ് ഗുണകരമാവുക എന്ന് അപ്പോഴത്തെ സാഹചര്യം പരിഗണിച്ച് തീരുമാനമെടുക്കും. ബി.ജെ.പി ഒഴികെ ആരുമായും ഇത്തരം നീക്കുപോക്കുണ്ടാക്കും. ദേശീയ തലത്തില്‍ വന്‍ വിജയം നേടുകയും കേരളത്തില്‍ അഞ്ച് ലോകസഭാ മണ്ഡലങ്ങളില്‍ ലക്ഷത്തിലേറെ വോട്ടുകള്‍ നേടുകയും തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് എത്തുകയും നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമത് എത്തുകയും ചെയ്ത ബി.ജെ.പി 70 പ്ലസ് എന്ന പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുക്കം തുടങ്ങിയിരിക്കുകയാണ്.
എന്നാല്‍ ബി.ജെ.പിക്ക് കേരള നിയമസഭയില്‍ അടുത്ത തെരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കാന്‍ അവസരം നല്‍കരുത് എന്നുകൂടി കണക്കുകൂട്ടിയാണ് എസ്.ഡി.പി.ഐയുടെ തെരഞ്ഞെടുപ്പ് പദ്ധതി. അവര്‍ ഉണ്ടാക്കുന്ന നീക്കുപോക്കുകള്‍ ഈ ലക്ഷ്യത്തോടുകൂടിയായിരിക്കും. അതിനൊപ്പം സ്വന്തം നിലയ്ക്ക് നിയമസഭയില്‍ കടന്നുകൂടുകയും ലക്ഷ്യമാണെന്നു മാത്രം.
ജമാഅത്തെ ഇസ്്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒഴികെ ന്യൂനപക്ഷ, പിന്നാക്കക്ഷേമ രാഷ്ട്രീയ നിലപാടുള്ള ഏതു പാര്‍ട്ടിയുമായും തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാന്‍ ഒരുങ്ങിയാണ് എസ്.ഡി.പി.ഐ നീക്കം. ജമാഅത്തെ ഇസ്ലാമിക്ക് എസ്.ഡി.പി.ഐയുമായി സഖ്യമുണ്ടാക്കാനുമില്ല താല്‍പര്യം.
കാന്തപുരം വിഭാഗം സുന്നികളുമായി അടുപ്പമുണ്ടാക്കി അവരുടെ വോട്ടുബാങ്കിനെ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമം ഇപ്പോള്‍തന്നെ എസ്.ഡി.പി.ഐ തുടങ്ങിവെച്ചിട്ടുണ്ട്. മഅ്ദനി ജയിലിലായതോടെ ദുര്‍ബലമായ പി.ഡി.പിയുടെ വോട്ടുകളാണ് മറ്റൊരു ഉന്നം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Thiruvananthapuram, SDPI, Kerala, BJP, Election, Lok Sabha Election, Jama athe Islami.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.