ലക്‌നോ: (www.kvartha.com 09.05.2014) അഞ്ചുവയസുകാരന്റെ പിന്നില്‍ മുളച്ച വാല്‍ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. ഉത്തര്‍പ്രദേശിലെ ലക്‌നൗ ഗോണ്ട സ്വദേശി ബസന്ത് എന്ന അഞ്ചു വയസുകാരന്റെ പിന്നിലാണ് വാല്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
ലക്‌നോവിലെ കെജിഎംയു ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രണ്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ്‌ക്കൊടുവിലാണ് കുട്ടിയുടെ പിന്നില്‍ മുളച്ച വാല്‍ നീക്കം ചെയ്തത്.
നട്ടെല്ലിലെ കോശങ്ങളുടെ തകരാര്‍ മൂലമാണ് വാല്‍ മുളച്ചതെന്നാണ് ബസന്തിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയത്. വൈദ്യശാസ്ത്രത്തില്‍ ലിപോമ എന്നാണ് ഈ രോഗത്തിന്റെ പേര്. നട്ടെല്ലില്‍ വളരുന്ന കൊഴുപ്പ് നിറഞ്ഞ കോശങ്ങളാണ് വാലിന്റെ രൂപത്തില്‍ പുറത്തേക്ക് തള്ളിവരുന്നത്.
വാല്‍ മുളയ്ക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ നീക്കം ചെയ്തില്ലെങ്കില്‍ അരയ്ക്കു താഴെ തളര്‍ന്നുപോകാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയക്ക് വിധേയനായ ബസന്ത് ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. രണ്ടാഴ്ചകൂടി ബസന്തിന് ആശുപത്രിയില്‍ തങ്ങേണ്ടതായി വരും.

Keywords: This 5-year-old boy suffers from ‘Lipoma’, has a tail grown from his back, Doctor, Lucknow, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.