സിറിയയില്‍ കുടിവെള്ളമില്ലാതെ 3 ദശലക്ഷം ജനങ്ങള്‍

 


ഡമാസ്‌ക്കസ്: സിറിയന്‍ നഗരമായ ആലപ്പോയില്‍ കുടിവെള്ളം ലഭിക്കാതെ 30 ലക്ഷം ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതായി റിപോര്‍ട്ട്. സിറിയന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമതര്‍ കുടിവെള്ള പൈപ്പ് ലൈനുകള്‍ തകര്‍ത്തതോടെയാണ് ആലപ്പോയിലെ ജനങ്ങള്‍ക്ക് വെള്ളം ലഭിക്കാതായത്. കഴിഞ്ഞ ഒന്‍പത് ദിവസമായി കുടിക്കാന്‍ വെള്ളമില്ലാത്ത അവസ്ഥയിലാണ് ജനങ്ങള്‍.

സിറിയയില്‍ കുടിവെള്ളമില്ലാതെ 3 ദശലക്ഷം ജനങ്ങള്‍ വിമതരുടെ ആക്രമണങ്ങള്‍ക്കെതിരെ ജനങ്ങള്‍ രംഗത്തെത്തിയതോടെയാണ് വിമതര്‍ കുടിവെള്ള പൈപ്പുകള്‍ തകര്‍ത്തതെന്ന് മന്ത്രാലയം ആരോപിച്ചു. ആലപ്പോയിലെ രണ്ട് പ്രമുഖ പമ്പിംഗ് സ്റ്റേഷനുകളുടെ നിയന്ത്രണം വിമതരുടെ കൈകളിലാണ്. സര്‍ക്കാരിന്റെ കീഴിലുള്ള പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ജനങ്ങളെയാണ് കുടിവെള്ള ക്ഷാമം രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

SUMMARY: Damascus: Three million Syrians in Aleppo city have been deprived of drinking water for nine straight days as the rebels have cut off water supplies, Syrian foreign ministry said Monday.

Keywords: Syrians, Drinking water, UN
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia