കുടുംബവിസയ്ക്ക് അപേക്ഷിക്കാനുള്ള ശമ്പള പരിധി വര്‍ധിപ്പിച്ചിട്ടില്ലെന്ന് അധികൃതര്‍
May 5, 2014, 06:20 IST
ദുബൈ: (www.kvartha.com 05.05.2014) ദുബൈയില്‍ കുടുംബ വിസയ്ക്ക് അപേക്ഷിക്കാനുളള കുറഞ്ഞ ശമ്പള പരിധി 10,000 ദിര്‍ഹമാക്കി ഉയര്‍ത്തിയതായുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് അധികൃതര്‍. കുടുംബ വിസയ്ക്കുളള ശമ്പള പരിധി നിലവിലുളള നാലായിരം ദിര്‍ഹമില്‍ നിന്നും ഉയര്‍ത്തിയിട്ടില്ലെന്ന് ദുബൈ റസിഡന്‍സി ആന്റ് ഫോറിന്‍ അഫേര്‍സ് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മാരി അറിയിച്ചു.
ജനറല്‍ ഡയറക്ടറേറ്റിലെ എല്ലാ കൗണ്ടറുകളിലും നിലവിലുളള മാനദണ്ഡമനുസരിച്ചുതന്നെയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മാരി വ്യക്തമാക്കി. അഥവാ ശമ്പള പരിധി ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് എല്ലാ എമിറേറ്റുകള്‍ക്കും ബാധകമാണെന്നും ഫെഡറല്‍ മാനദണ്ഡമായി മാത്രമേ ഇത് പ്രഖ്യാപിക്കുകയുളളുവെന്നും അല്‍മാരി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ദുബൈയില്‍ ഫാമിലി വിസയ്ക്ക് അപേക്ഷിക്കാന്‍ 4000 ദിര്‍ഹമോ 3000 ദിര്‍ഹമോ ശമ്പളവും താമസസൗകര്യവും ഉണ്ടായിരിക്കണമെന്നാണ് നിയമം.
എന്നാല്‍ പുതിയതായി കുടുംബ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കു കുറഞ്ഞതു 10,000 ദിര്‍ഹം ശമ്പളമോ ഒന്‍പതിനായിരം ദിര്‍ഹവും കമ്പനി വക താമസ സൗകര്യവും ഉണ്ടായിരിക്കണമെന്നുള്ളതരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവന്നത്.
പുതുതായി കുടുംബ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ചില അപേക്ഷാ കേന്ദ്രങ്ങള്‍ പുതിയ
മാനദണ്ഡം ചൂണ്ടികാട്ടി പ്രവാസികളെ തിരിച്ചയച്ചതാണ് കുടുംബ വിസയ്ക്കുളള ശമ്പളപരിധി ഉയര്‍ത്തിയതായുള്ള വാര്‍ത്തകള്‍ പുറത്തുവരാനിടയാക്കിയത്.

Also Read:
മംഗലാപുരത്ത് വീട്ടിനുള്ളില്‍ സ്‌ഫോടനം; അമ്മയും മകനും മരിച്ചു
Keywords: Dubai, Salary, Increased, Family, Visa, Media, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.