അവിഹിതബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റില്‍

 


വര്‍ക്കല: (www.kvartha.com 19.05.2014) ഭാര്യയുടെ അവിഹിത ബന്ധം ചോദ്യം ചെയ്ത ഗൃഹനാഥനെ തലയ്ക്കടിച്ചു കൊന്ന സംഭവത്തില്‍   ഭാര്യയെയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. കുരയ്ക്കണ്ണി പട്ടുവിള ആനന്ദഭവനില്‍ സുരേഷ്ബാബു(53) വിനെ കൊലപ്പെടുത്തിയ കേസിലാണു ഭാര്യ സതി(45), കാര്‍ ഡ്രൈവര്‍ കരുനിലക്കോട് കൃഷ്ണവിലാസത്തില്‍ പരമേശ്വരന്‍(30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാവിലെയാണ് സുരേഷ് ബാബു കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡ്രൈവര്‍  പരമേശ്വരന്‍ പോലീസില്‍ കീഴടങ്ങിയിരുന്നു. പരമേശ്വരനെ  വിശദമായി ചോദ്യം ചെയ്തപ്പോഴാണു ഭാര്യ സതിയും കൊലയില്‍  പങ്കാളിയായിരുന്നുവെന്ന് മനസിലായത്. സതിയും  പരമേശ്വരനും തമ്മിലുള്ള  അവിഹിത ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഇതേച്ചൊല്ലി  സംഭവ ദിവസം രാവിലെ സുരേഷ് ബാബു ഭാര്യയേയും ഡ്രൈവറേയും ചോദ്യം ചെയ്തിരുന്നു. ഇവരുടെ ബന്ധം  നാട്ടില്‍ പാട്ടാക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.  ഇതില്‍ പ്രകോപിതനായാണു സുരേഷ്ബാബുവിനെ വകവരുത്താന്‍ പരമേശ്വരന്‍ തീരുമാനിച്ചത്. കൊലയ്ക്ക്  സതിയും കൂട്ടുനില്‍ക്കുകയായിരുന്നു.

കൊല നടത്തുമ്പോള്‍ മുറിയിലുണ്ടായിരുന്ന സതിയുടെ വസ്ത്രത്തില്‍  തെറിച്ച ചോരയുടെ പാടും പോലീസിന് തെളിവായി ലഭിച്ചു. എന്നാല്‍ കൃത്യം നടക്കുമ്പോള്‍ താന്‍ വീടിനു പുറത്തായിരുന്നെന്നും സംഭവത്തെക്കുറിച്ച് തനിക്ക്  അറിയില്ലെന്നുമായിരുന്നു സതി ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്.

കൊലപാതകത്തിനു കൂട്ടുനില്‍ക്കുക മാത്രമല്ല, പരമേശ്വരനെ രക്ഷിക്കാനും ഇവര്‍ ശ്രമിച്ചിരുന്നു. സുരേഷ് ബാബു തൂങ്ങിമരിക്കാന്‍  ശ്രമിച്ചപ്പോള്‍ കയര്‍പൊട്ടി താഴെവീണു തല കട്ടിലില്‍ ഇടിച്ചു മരിച്ചെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. മാത്രമല്ല തലയ്ക്കടിക്കാനുപയോഗിച്ച  വടിയിലെ രക്തക്കറയും ഇവര്‍ കഴുകി കളഞ്ഞു.

അവിഹിതബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റില്‍ഗള്‍ഫിലായിരുന്ന സുരേഷ് ബാബുവും പരമേശ്വരനും അടുത്തകാലത്താണു ഉറ്റ സുഹൃത്തുക്കളായത്. ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടിലെത്തിയ സുരേഷ് ബാബു ആറ്റിങ്ങലിലെ സ്ഥലം വിറ്റ കാശുകൊണ്ട് പുതിയ കാര്‍ വാങ്ങുകയും ഡ്രൈവറായി പരമേശ്വരനെ നിയോഗിക്കുകയും ചെയ്തു.

ഗള്‍ഫില്‍ എമിറേറ്റ്‌സില്‍ ഉദ്യോഗസ്ഥനായിരുന്ന  സുരേഷ് ബാബുവും പരമേശ്വരനും അടുത്തകാലത്താണു ഉറ്റ സുഹൃത്തുക്കളായത്. ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടിലെത്തിയ സുരേഷ് ബാബു ആറ്റിങ്ങലിലെ സ്ഥലം വിറ്റ കാശുകൊണ്ട് പുതിയ കാര്‍ വാങ്ങുകയും ഡ്രൈവറായി പരമേശ്വരനെ നിയോഗിക്കുകയും ചെയ്തു.

മാത്രമല്ല പരമേശ്വരനെ വീട്ടില്‍ താമസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഭാര്യ സതിയുമായി പരമേശ്വരന്‍ അടുക്കുകയും ഇവര്‍ അവിഹിത ബന്ധത്തില്‍ ഏര്‍പെടുകയും ചെയ്തു.  കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ദുബൈയിലുള്ള മകള്‍ സോഫിയുടെ വിവാഹ നിശ്ചയം അടുത്തിടെയാണ് നടന്നത്. മകന്‍ സുരാജ് ബംഗളുരുവില്‍ ഉപരിപഠനം നടത്തുന്നു.

ആറ്റിങ്ങല്‍ ഡിവൈഎസ്പി പ്രതാപന്‍ നായര്‍, വര്‍ക്കല സിഐ വിനോദ്കുമാര്‍, എസ്‌ഐമാരായ
ജെ.എസ്. പ്രവീണ്‍, ബാലകൃഷ്ണന്‍, എഎസ്‌ഐ നിവാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹക്കീം, ഷുഹൈബ് എന്നിവരടങ്ങിയ സംഘമാണ്  പ്രതികളെ അറസ്റ്റ് ചെയ്തത്.        

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ചൂരിദാര്‍ ഷാള്‍ കുടുങ്ങി ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു; മൂന്നുപേര്‍ക്ക് പരിക്കേറ്റു
Keywords:  Police, Arrest, Killed, Court, Remanded, House, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia