വി.എം. സുധീരന് പൊതുവേദിയില്‍ ഹാഫ് ബോട്ടില്‍ മദ്യം സമ്മാനമായി നല്‍കി; യുവാവിനെതിരെ കേസ്
May 26, 2014, 15:50 IST
പയ്യന്നൂര്‍: (www.kvartha.com 26.05.2014) കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് പൊതുവേദിയില്‍ മദ്യകുപ്പി പൊതിഞ്ഞു നല്‍കിയ യുവാവിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പാടിയോട്ടുചാല്‍ പെടേനയിലെ കരിങ്കല്‍ തൊഴിലാളി പ്രകാശനെതിരെയാണ്(34) കേസെടുത്തത്. പ്രകാശനെ പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു.
ഞായറാഴ്ച പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ അഖില കേരള കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 85ാം വാര്‍ഷിക സമാപനത്തിന്റെ ഭാഗമായുള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ സുധീരന്‍ വേദിയില്‍ എത്തിയപ്പോഴാണ് യുവാവ് മദ്യകുപ്പി നല്‍കിയത്. ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിച്ച ശേഷം പ്രവര്‍ത്തകര്‍ സുധീരനെ ഹാരം അണിയിക്കുന്നതിനിടെയാണ് മദ്യലഹരിയിലെത്തിയ പ്രകാശന്‍ ഹാഫ് ബോട്ടില്‍ മദ്യം പൊതിഞ്ഞ കടലാസ് പൊതി സുധീരന് കൈമാറി്‌യത്.
സുധീരന്‍ ഇതു വാങ്ങിയ ശേഷം ഉടന്‍തന്നെ വേദിയിലുണ്ടായിരുന്ന പ്രവര്‍ത്തകന് കൈമാറി. പ്രവര്‍ത്തകന്‍ പൊതി തുറന്ന് നോക്കിയപ്പോഴാണ് മദ്യകുപ്പിയാണെന്ന് വ്യക്തമായത്. ഇതോടെ ക്ഷുഭിതരായ പ്രവര്‍ത്തകര്‍ പ്രകാശനെ കൈകാര്യം ചെയ്ത് പോലീസിന് കൈമാറുകയായിരുന്നു. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് പ്രകാശനെതിരെ കേസെടുത്തത്. സംഭവത്തില്‍ സംഘാടകര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല.
കേരളത്തില്‍ നിലവാരമില്ലാത്ത 418 ബാറുകള്‍ അടച്ചുപൂട്ടിയത് സുധീരന്‍ ധീരമായ നിലപാടുകള്‍ സ്വീകരിച്ചത്മൂലമായിരുന്നു. ഇതിന് ശേഷം സ്ഥിരം മദ്യപാനികള്‍ക്കിടയില്‍ സുധീരനെതിരെയുള്ള പ്രതിഷേധം ശക്തമാണ്. ഇതിന്റെ പ്രതിഫലനമായിരുന്നു പയ്യന്നൂരില്‍ കണ്ടത്. സുധീരന് മദ്യ ലോബിയില്‍ നിന്നും വധഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
ഇത്തരമൊരു സാഹചര്യത്തില്‍ ഒരു മദ്യപാനി സുധീരന്‍ പങ്കെടുത്ത പൊതു ചടങ്ങില്‍ കയറി മദ്യകുപ്പി നല്‍കിയത് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. സുധീരന് ശക്തമായ സുരക്ഷ നല്‍കാന്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല തയ്യാറായിരുന്നുവെങ്കിലും സുധീരന്‍ സുരക്ഷ നിഷേധിക്കുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Payyannur, Kerala, KPCC, President, Prize, Liquor, Police, Arrest, Case, Case, V.M Sudheeran,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.