കാലം മാറി, കഥയും; ഐ.എ.എസ് കോച്ചിംഗ് ക്ലാസുകളുമായി ചെന്നൈ മക്ക മസ്ജിദ്
Jun 25, 2014, 15:09 IST
ചെന്നൈ: (www.kvartha.com 25.06.2014) പണ്ടുകാലങ്ങളില്‍ ചില ഭാഗങ്ങളിലെങ്കിലും ഭൗതീക വിദ്യാഭ്യാസത്തിന്റെ മഹത്വം അറിയാതെ പോയ സമുദായങ്ങളിലൊന്നായിരുന്നു മുസ്ലീം. എന്നാലിന്ന് കാലം മാറി, കഥ മാറി. ഭൗതീക വിദ്യാഭ്യാസത്തിന്റെ മഹത്വം മനസിലാക്കി നിരവധി മഹാന്മാര്‍ ഈ സമുദായത്തില്‍ നിന്നും മുഖ്യധാരകളിലേയ്‌ക്കെത്തി. അവരെ മാതൃകയാക്കി ഒരു പുതു പ്രവണതയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ചെന്നൈ മക്ക മസ്ജിദ്.
ഇവിടെ പ്രാര്‍ത്ഥനയ്‌ക്കൊപ്പം തന്നെ ഐ.എ.എസ് കോച്ചിംഗ് ക്ലാസുകളും നടത്തുന്നു. സമുദായത്തിലെ മിടുക്കന്മാരെ കണ്ടെത്തി മുഖ്യധാരയിലേയ്ക്ക് എത്തിക്കാനാണ് അധികൃതരുടെ ശ്രമം. മികച്ച അദ്ധ്യാപകരുടെ സേവനമാണിവിടെ ലഭ്യമാക്കുന്നത്. പഠനം തികച്ചും സൗജന്യം.
കഴിഞ്ഞയാഴ്ച പുറത്തുവന്ന സിവില്‍ സര്‍വീസസ് പരീക്ഷ ഫലത്തില്‍ 1032മ് സ്ഥാനം സ്വന്തമാക്കി മക്ക മസ്ജിദിന്റെ ആദ്യ വിജയിയായി മാറി മുഹമ്മദ് അഷറഫ് എന്ന യുവാവ്. ചെന്നൈ മെട്രോയിലെ ജോലി രാജിവെച്ചിട്ടാണ് അഷറഫ് ഐ.എ.എസ് കോച്ചിംഗിനെത്തിയത്. അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കൂടിയാണ് ഇദ്ദേഹം. പിതാവ് വെല്‍ഡിംഗ് ഷോപ്പ് നടത്തുകയാണ്.
ആകെ 28 വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ ചെന്നൈ മക്ക മസ്ജിദിലുള്ളത്. 2013 ഫെബ്രുവരിയിലാണ് ആദ്യ കോച്ചിംഗ് ക്ലാസ് ആരംഭിച്ചത്. ഒരു വര്‍ഷത്തെ കോച്ചിംഗ് ക്ലാസ് നടത്തിപ്പിനായി 40 ലക്ഷം രൂപയാണ് മസ്ജിദിന് ചിലവാകുന്നത്. സമുദായ സ്‌നേഹികള്‍ നല്‍കുന്ന സംഭാവനകളില്‍ നിന്നുമാണ് ഇതിനാവശ്യമായ പണം കണ്ടെത്തുന്നത്. തികച്ചും സാധാരണക്കാരായ യുവാക്കളാണ് ഇവിടെ വിദ്യാര്‍ത്ഥികളായി എത്തുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
SUMMARY: Chennai: Mohammed Ashraf spent hours at the Makkah Masjid in Chennai hoping to make it to the Indian Administrative Services. What the mosque offered was better than prayers - a coaching institute with the best of teachers.
Keywords: Chennai, Makkah Masjid, IAS, Aspirants,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.