പ്രധാനാധ്യാപികക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
Jun 26, 2014, 13:07 IST
തിരുവനന്തപുരം: (www.kvartha.com 26.06.2014) കോട്ടണ്‍ഹില്‍ സ്‌കൂളിലെ സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കിടെ പ്രധാനാധ്യാപികയ്‌ക്കെതിരെ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ സംഭവിച്ചതെന്ത്' എന്ന തലക്കേട്ടോട് കൂടിയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
സ്‌കൂളുകളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും അധ്യാപകരാണെന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ ഇംഗ്ലീഷ് ക്ലബ്ബ് പ്രതിനിധികളായ വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. അതുകൊണ്ടുതന്നെ ഉദ്ഘാടനം വൈകിയതു കൊണ്ട് മാത്രം ക്ലാസ് മുടങ്ങിയെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി പറയുന്നു.
വിദ്യാഭ്യാസ മന്ത്രിയെ വേദിയില്‍ ഇരുത്തി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആക്ഷേപം ചൊരിഞ്ഞു എന്ന രീതിയിലാണ് പത്രത്തില്‍ വാര്‍ത്തവന്നിരുന്നത്. ഇത് സര്‍ക്കാരിന് ആക്ഷേപകരമായതിനാലാണ് ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഡി.പി.ഐ ഉത്തരവിട്ടത്. അഡീഷണല്‍ ഡി.പി.ഐ നടത്തിയ അന്വേഷണത്തില്‍ പ്രധാനാധ്യാപിക ഊര്‍മ്മിളയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തു.
എന്നാല്‍ ഹെഡ്മിസ്ട്രസിനെ ജില്ലയിലെ തന്നെ മറ്റൊരു സ്‌കൂളിലേക്ക് സ്ഥലംമാറ്റുക മാത്രമാണ് ചെയ്തത്. സ്ഥലം മാറ്റുന്നത് ഒരിക്കലും ശിക്ഷാ നടപടിയാകുന്നില്ല. 11 മണിക്കാണ് പരിപാടിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. സമയത്തിന് എത്താന്‍ പറ്റില്ലെന്ന കാര്യം മുന്‍കൂട്ടി തന്നെ അറിയിച്ചിരുന്നു.
12 മണിക്ക് സ്‌കൂളിലെത്തിയപ്പോള്‍ ഗേറ്റ് അടച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് തന്റെ ഗണ്‍മാനാണ് ഗേറ്റ് തുറന്നതെന്നും മന്ത്രി പറയുന്നു. ഇതിനു മുമ്പ് പലതവണ ഇതേ സ്‌കൂളില്‍ വന്നിട്ടുണ്ട്. അന്നൊന്നും ഇത്തരത്തില്‍ ഒരു അനുഭവം തനിക്ക് ഉണ്ടായിട്ടില്ലെന്നും ചടങ്ങിന്റെ ഫോട്ടോ സഹിതമുള്ള പോസ്റ്റില്‍ മന്ത്രി പറയുന്നു.
അതേസമയം മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന കമന്റുകളും വന്നിട്ടുണ്ട്. ഇതിനുള്ള മന്ത്രിയുടെ മറുപടിയും ഇതോടൊപ്പമുണ്ട്. അതിഥി ദേവോ ഭവ എന്ന് പഠിപ്പിക്കുന്ന അധ്യാപികയുടെ മാതൃക അനുകരണീയമാണോ എന്ന് ഒരിടത്ത് മന്ത്രി ചോദിക്കുന്നുമുണ്ട്.

Keywords: Edcuations minister's FB post on transfer issue, P.K Abdul Rab, Teacher, Criticism, Media, News, Inauguration, Students, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.