(www.kvartha.com 09.06.2014) കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയമാണ് അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം. ഇൗ പ്രശ്‌നത്തില്‍ തുടക്കത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന മുതല്‍ ചാനലുകളുടെ അമിത ആവേശത്തെ കുറിച്ചും തുറന്നടിക്കുകയാണ് റഫീഖ് പാറക്കല്‍ എന്ന ഫേസ്ബുക്കര്‍. പട്ടിണിയും പരിവട്ടവുമായി ജീവിക്കുന്ന അനാഥകല്‍ നല്ലൊരു ജീവിതം സ്വപ്‌നം കണ്ടാണ് കേരളത്തിലേക്കെത്തിയതെന്നും അവരെ വീണ്ടും നരക തുല്യമായ ജീവിതത്തിലേക്കാണ് നമ്മള്‍ വണ്ടി കയറ്റി വിട്ടതെന്നും റഫീഖ് ലേഖനത്തില്‍ പറയുന്നു.
സമൂഹത്തിന് മാതൃകയായ അനാഥാലയങ്ങളെ കേവലം രേഖകള്‍ തയ്യാറാക്കുന്നതിലുണ്ടായ വീഴ്ചയെ മറ്റു പല രീതിയിലേക്ക് വ്യാഖ്യാനിച്ചു. എന്നാല്‍ സമൂഹ നന്മയ്ക്ക് പ്രവര്‍ത്തിക്കുന്ന ഇത്തരം അനാഥാലയങ്ങളുടെ സല്‍കര്‍മങ്ങളെ കുറിച്ച് അധികാരികള്‍ ബോധാവാന്‍മാരല്ലെന്നും ലേഖനത്തില്‍ പറയുന്നു.
കെവാര്‍ത്തയുടെ വായനക്കാരിലേക്കെത്തിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ച് അറിയിക്കേണ്ട വിലാസം: articles@kvartha.com
ഫേസ്ബുക്കില്‍ തിളങ്ങുന്നത് : 18-ാം ഭാഗം
റഫീഖിന്റെ കുറിപ്പിലേക്ക്
മലബാറിലെ മാപ്പിളമാര്‍ അടുത്ത ബലിപെരുന്നാളിന് പോത്തിറച്ചിക്ക് പകരം അറുത്ത് ബിരിയാണി വെക്കാന്‍ സാധ്യതയുണ്ടായിരുന്ന ജാര്‍ഖണ്ടിലെയും ബീഹാറിലെയും യത്തീം മക്കള്‍ അങ്ങിനെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട് എ.സി കോച്ചില്‍ തിരിച്ച് പോവുകയാണ്. പട്ടിണിയും ദാരിദ്ര്യവും കൊണ്ട് വലയുന്ന മക്കള്‍ക്ക് വേണ്ടി ഇടപെടാന്‍ ഇത്രമേല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്റെ ഇന്ത്യാ രാജ്യത്ത് ഉണ്ടെന്നറിയുമ്പോള്‍ പൗരബോധം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നായ്കയില്ല.
മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍, ബാല കമ്മീഷന്‍, യുവജന കമ്മീഷന്‍, ന്യൂനപക്ഷ കമ്മീഷന്‍, പിന്നോക്ക കമ്മീഷന്‍, ചൈല്‍ഡ് വെല്‍ഫെയര്‍, ജുവനൈല്‍ ജസ്റ്റിസ്, പോലീസ്, റെയില്‍വേ പോലീസ്, ക്രൈം ബ്രാഞ്ച്, സാമൂഹിക ക്ഷേമ വിഭാഗം തുടങ്ങി പേരറിയാത്ത വേറെയും കുറേ സമിതികള്‍, എല്ലാവരും ഉണര്‍ന്ന് പ്രവര്‍ത്തിച്ചു, പെണ്‍ വാണിഭത്തിനും അവയവ കച്ചവടത്തിനുമായി നിങ്ങളുടെ മക്കളെ തട്ടിക്കൊണ്ട് വന്നവരെ ഞങ്ങള്‍ പിടികൂടി. മക്കളെ തിരിച്ചയക്കുന്നുണ്ടെന്ന കേരളത്തിലെ അധികാരികളില്‍ നിന്നും കിട്ടിയ സന്ദേശം, അര്‍ധ പട്ടിണിക്കാരായ മാതാപിതാക്കളെ സന്തോഷിപ്പിച്ചിരിക്കുമോ എന്ന് തിരക്കഥ രചിച്ചവര്‍ക്ക് പോലും ഉറപ്പില്ല.
ഒരു നേരം പോലും വയറു നിറച്ച് ഉണ്ണാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ആ മക്കളെ, മൂന്ന് നേരത്തെ അന്നവും അല്‍പം വിദ്യയുമെന്ന തങ്ങള്‍ക്ക് നല്‍കാനാവാത്ത മഹാഭാഗ്യം സ്വപ്നം കണ്ട് കേരളത്തിലേക്ക് വണ്ടി കയറ്റിയ ഉമ്മമാര്‍, തകര്‍ന്നടിഞ്ഞ പ്രതീക്ഷകളുടെ അടുപ്പില്‍ ഒരു നേരമെങ്കിലും പുക ഉയരാനായി മറ്റന്നാള്‍ മുതല്‍ അവരെ സ്വന്തം ഗ്രാമത്തില്‍ പിതാവിനൊപ്പം പതിവ് പോലെ ഇഷ്ടിക കളങ്ങളിലേക്ക് ചുമടെടുക്കാന്‍ പറഞ്ഞയച്ച് തുടങ്ങും. എങ്കിലും, സേക്രട്ട് ഹാര്‍ട്ട്കളിലും ലവ്‌ഡെയ്‌ലുകളിലും വിശ്വഭാരതിയിലും പഠിക്കുന്ന, ഹംബര്‍ഗറും കോളയും കുടിച്ച് കൊഴുത്ത നീലക്കണ്ണുള്ള മക്കളെ അടവിരിയിപ്പിച്ച ആഭ്യന്തരന്മാരും ജഡ്ജിയമ്മമാരും ജനാധിപത്യ നാലാം തൂണിലെ നികൃഷ്ട ജന്മങ്ങളായ മലയാള ദൃശ്യമാധ്യമ കഴുകന്മാരും സംഘികളും, അടങ്ങുന്ന ഹിംസ്ര ജന്തുക്കള്‍ക്ക് ആശ്വസിക്കാം.
ജാതിയും മതവും ഭീകരതയും കൂട്ടിക്കുഴച്ച് പുകമറയുണ്ടാക്കി കുറേ പാവം മക്കളുടെ ഭാവിയുടെ അണ്ണാക്കിലേക്ക് മണ്ണ് വാരിയിടാന്‍ കഴിഞ്ഞ സംതൃപ്തിയില്‍ ബ്രേക്കിംഗ് ന്യൂസിനായി ഇനിയവര്‍ക്ക് അടുത്ത ഇരയെ തേടാം. ദീര്‍ഘകാലം എം.എല്‍.എ യും മന്ത്രിയും എം.പിയുമൊക്കെ ആയിരുന്നവരും, വനിതാ കമീഷന്‍ ചെയറില്‍ കുത്തിയിരുന്ന് സര്‍ക്കാര്‍ ഉണ്ട വാങ്ങി അബലകളെ ശാക്തീകരിച്ചവരും, പതിറ്റാണ്ടുകളായി ലക്ഷക്കണക്കിന് അനാഥ മക്കളെ അന്നവും വെള്ളവും വിദ്യയും നല്‍കി പോറ്റുന്ന യത്തീംഖാനകളുടെ അകത്തളങ്ങളെക്കുറിച്ച്, നാഭീനാള ബന്ധത്തിലെ കണ്ണികളെപ്പോലെ, പെണ്‍ വാണിഭ - മനുഷ്യക്കടത്ത് - നീല ചിത്ര വിഷം ചീറ്റിയത് വിവരക്കേട് കൊണ്ടാണെങ്കില്‍, ആ വിവരക്കേടിന്റെ കുത്തിന് പിടിച്ച് എഫ്.ഐ.ആര്‍ തിരുത്തിക്കാന്‍ തന്നെയാണ് ദീര്‍ഘ ദര്‍ശിയായ ഖായിദേ മില്ലത്ത് പച്ചപതാക തന്ന് ഒരു സംഘശക്തിയെ ഇന്ന് കാണുന്ന ഉയരങ്ങളിലേക്ക് കൈപിടിച്ച് വളര്‍ത്തിയതെന്ന് ചിലര്‍ക്കെങ്കിലും ഇപ്പോള്‍ മനസിലായിക്കാണും.
യത്തീംഖാന നടത്തിപ്പുകാരുടെ ഭാഗത്ത് നിന്നും വന്ന നടപടിക്രമങ്ങളിലെ വീഴ്ചകള്‍, അത് വില്ലേജ് ഓഫീസറുടെ കടലാസ് ശരിയാക്കാത്തത് മുതല്‍ കുട്ടികളെ കൊണ്ട് വരുന്നവരെ നിരീക്ഷിക്കുന്നത് വരെ, എത്ര ചെറുതാണെങ്കില്‍ പോലും ഒരു സമുദായത്തിന്റെ മുഖത്ത് അത് വലിയ പോറല്‍ എല്‍പ്പിച്ചിരിക്കുന്നു എന്നത് ഇവിടെ തിരിച്ചറിവാകണം. പോത്തിറച്ചിയില്‍ മാത്രമല്ല, ക്രിക്കറ്റിലും ഫുട്‌ബോളിലും ചായയിലും ഉള്ളിയിലും പരിപ്പിലും വരെ ജാതിയും മതവും കലര്‍ത്തി കൊത്തിവലിക്കാന്‍ പാകത്തില്‍ വൈകുന്നേര ന്യൂസ് ഹവറുകളുമായി കഴുകന്മാര്‍ വട്ടമിട്ട് പറക്കുന്ന മലീമസ അന്തരീക്ഷത്തിലാണ് വര്‍ത്തമാന കേരളീയ സമൂഹമെന്ന ജാഗ്രത ഇനിയെങ്കിലും സമുദായത്തിന് ഉണ്ടായേ തീരൂ.
കൂട്ടത്തില്‍ പത്ത് യത്തീമുകളെ സംഘടിപ്പിച്ച് അതിന്റെ മറവില്‍ സ്‌കൂളും കോളജും സംഘടിപ്പിച്ച് പിന്നെ നിയമനത്തിന് കോടികളുടെ ലേലം വിളി നടത്തുന്ന പുഴുക്കുത്തുകളെ അവര്‍ എണ്ണത്തില്‍ എത്ര തുച്ഛമാണെങ്കില്‍ പോലും, കല്ലെറിഞ്ഞ് തകര്‍ക്കാന്‍ സ്വസമുദായത്തില്‍ നിന്ന് തന്നെ ആര്‍ജവമുള്ള യുവത ഉയര്‍ന്ന് വരേണ്ടിയിരിക്കുന്നു. ബിഷപ്പും അമ്മയും നടത്തുന്ന കോടികള്‍ വരുമാനമുള്ള സ്വാശ്രയ കച്ചവടം മാപ്പിളമാര്‍ക്ക് അന്യായം ചെയ്യാന്‍ കാരണമായിക്കൂട.
യത്തീംഖാനയില്‍ നിന്നും വിജയിച്ച മുഴുവന്‍ കുട്ടികള്‍ക്കും സീറ്റ് നല്‍കാനായി, മാനേജ്‌മെമെന്റ് കമ്മിറ്റി വൈസ് പ്രസിഡണ്ടിന്റെയും സെക്രട്ടറിയുടെയും മക്കള്‍ക്ക് പോലും മാനേജ്‌മെന്റ് ക്വാട്ടയിലെ സീറ്റ് നിഷേധിച്ച് പുറത്ത് നിര്‍ത്തിയ തിരൂരങ്ങാടി യത്തീംഖാനയുടെ പാരമ്പര്യ നന്മ കൈമുതലായുള്ള അനവധി സ്ഥാപനങ്ങള്‍ വ്യത്യസ്ഥ വിഭാഗങ്ങളുടേതായി ഇന്ന് കേരളത്തിലുണ്ട്.
ഒരു രൂപ പോലും കൈക്കൂലിയും ഡൊണേഷനും വാങ്ങാതെ എങ്ങിനെ ഇവയൊക്കെ നിലനില്‍ക്കുന്നു എന്നറിയാന്‍ ഇവരുടെ വാര്‍ഷിക റിപോര്‍ട്ടിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മതി. കണ്‍മുന്നില്‍ കണ്ടറിഞ്ഞ ആ നന്മയുടെ തീരങ്ങളിലേക്ക് ഒഴുകിയെത്തുന്ന വെള്ളിയുണ്ടകള്‍ക്ക് ജാതിയും മതവുമില്ല എന്ന് ആ പുസ്തകത്തിലെ പേരുകള്‍ വിളിച്ച് പറയും. സംഭാവന വാങ്ങാന്‍ ആള്‍ എത്തിയില്ലെങ്കില്‍ അങ്ങോട്ട് കൊണ്ട് പോയി കൊടുക്കുന്ന പുണ്യം കാണാന്‍ രമേശന്‍ നായരുടെയും ശ്രീജിത്തിന്റെയും ജഡ്ജിയമ്മയുടെയും മുന്നില്‍ ചങ്കൂറ്റത്തോടെ യത്തീംഖാനകളുടെ ഗേറ്റുകള്‍ മലര്‍ക്കേ തുറന്നിടാന്‍ സമുദായത്തിന് കഴിയണം.
ഈ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്: റഫീഖ് പാറക്കല്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
11 മുടി കൊഴിച്ചില്‍ തടയാം...ദേ പിടിച്ചോ ഒരു ടിപ്
14. പതിനായിരം കുളിസീന്‍ കണ്ട ഞരമ്പ് രോഗി
15 വായിക്കുക, ഒരു ദുരന്തം നമ്മെ കാത്തിരിക്കുന്നു
16 അബ്ബാസിന്റെ ചിരിക്കുന്ന ഭാര്യമാര്‍
Keywords : Article, Facebook, Ramesh Chennithala, Channel, Controversy, Rafeeque Parakkal, Orphanage Issue, Police, News.

1 'ക്ഷമിക്കണം അമ്മാ, ഒരു അബദ്ധം പറ്റിയതാ മാപ്പ്'
2 ഈ ബാലന് ഒരു പാഠമാവട്ടെ.....
3 ഫേസ്ബുക്കില്‍ ലൈക്ക് കിട്ടാന്‍ നസീറിന്റെ സൂത്രങ്ങള്‍
4 ആശ്വാസമായി വരുന്ന നെറ്റ് കോളുകള്‍
5 അബ്ബാസിന്റെ (കുബ്ബൂസ്) വാച്ച് വിശേഷങ്ങള്‍
6 മണിയറ പുല്കും മുമ്പ് മുംതാസിന്റെ മാരന് പോയതെവിടേക്ക് ?
3 ഫേസ്ബുക്കില്‍ ലൈക്ക് കിട്ടാന്‍ നസീറിന്റെ സൂത്രങ്ങള്‍
5 അബ്ബാസിന്റെ (കുബ്ബൂസ്) വാച്ച് വിശേഷങ്ങള്‍
6 മണിയറ പുല്കും മുമ്പ് മുംതാസിന്റെ മാരന് പോയതെവിടേക്ക് ?
14. പതിനായിരം കുളിസീന്‍ കണ്ട ഞരമ്പ് രോഗി
15 വായിക്കുക, ഒരു ദുരന്തം നമ്മെ കാത്തിരിക്കുന്നു
16 അബ്ബാസിന്റെ ചിരിക്കുന്ന ഭാര്യമാര്‍
Keywords : Article, Facebook, Ramesh Chennithala, Channel, Controversy, Rafeeque Parakkal, Orphanage Issue, Police, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.