അച്ഛന്റെ പിറന്നാളിന് ഒരു ദിവസത്തെ അവധിക്ക് ഗൂഗിളിന് മകളുടെ കത്ത്; ഒരാഴ്ച അനുവദിച്ച് മറുപടിക്കത്ത്
Jun 21, 2014, 18:06 IST
ന്യൂയോര്‍ക്ക്: (www.kvartha.com 21.06.2014) ഗൂഗിളില്‍ ജോലി ചെയ്യുന്ന അച്ഛന്റെ പിറന്നാള്‍ ആഘോഷിക്കാനായി ഒരുദിവസം അവധി നല്‍കണമെന്ന മകളുടെ കത്തും, ഒരാഴ്ച അവധി അനുവദിച്ച് കൊണ്ടുള്ള സ്ഥാപന മേധാവിയുടെ മറുപടി കത്തും ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. കാറ്റി എന്ന പെണ്‍കുട്ടിയാണ് ബുധനാഴ്ച അച്ഛന്റെ പിറന്നാളാണെന്നും, അച്ഛനോടൊപ്പം സന്തോഷം പങ്കിടാന്‍ അവധി നല്‍കണമെന്നും ആവശ്യപ്പെട്ട് ക്രയോണ്‍സ് കൊണ്ടെഴുതി ഗൂഗിളിന് കത്തയച്ചത്.
കുട്ടിയുടെ കത്ത് ശ്രദ്ധയില്‍ പെട്ട പിതാവ് ജോലി ചെയ്യുന്ന സ്ഥാപന മേധാവി ഒരാഴ്ച അവധി നല്‍കുന്നുവെന്നും, നിങ്ങള്‍ പിറന്നാള്‍ ആഘോഷിച്ചോളൂയെന്നും കാണിച്ച് മറുപടി കത്തയച്ചത്. കുട്ടിയുടെ കത്തും, ഗൂഗിളിന്റെ മറുപടി കത്തും ഇതിനകം ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു. പ്രിയപ്പെട്ട ഗൂഗിള്‍ വര്‍ക്കര്‍, ദയവായി അച്ഛന് ബുധനാഴ്ച അവധി നല്‍കാമോ, അന്ന് പിതാവിന്റെ ജന്മദിനമാണ്. പിതാവിന് ശനിയാഴ്ചയാണ് അവധി. നിങ്ങള്‍ക്കറിയില്ലേ, ഇത് വേനലവധിയാണ് -കാറ്റിയുടെ കത്തിലെ വരികള്‍.
'ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന താങ്കളുടെ കത്ത് ശ്രദ്ധയില്‍ പെട്ടു. പിതാവ് കഠിനാധ്വാനത്തിലാണ്, മില്യന്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് വേണ്ടി പുതിയ, പുതിയ ഡിസൈനുകള്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അച്ഛന് ജൂലൈയിലെ ആദ്യ ആഴ്ച അവധി നല്‍കുന്നുവെന്നും, ജന്മദിനം ആഘോഷിച്ചോളൂവെന്നുമായിരുന്നു കാറ്റിയുടെ മനോഹരമായ കത്തിന് സ്ഥാപന മേധാവി ഡാനിയല്‍ ഷിപ്ലാകോഫ് മറുപടി നല്‍കിയത്.
അതേസമയം കുട്ടിയുടെ പിതാവിനെ സംബന്ധിച്ചുള്ള പേര് വിവരങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Google, Letter, World, Business, 'Dear Google worker, can you please make sure daddy gets a day off.. it is summer, you know': Girl sends cheeky letter asking her father's boss to give him time off for his birthday ,and it worked.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.