ഉറകള്‍ ഉപയോഗിക്കുന്നത് തെറ്റായ സന്ദേശം നല്‍കും: ഹര്‍ഷ വര്‍ദ്ധന്‍

 


ന്യൂഡല്‍ഹി: (www.kvartha.com 25.06.2014) ഉറകള്‍ ഉപയോഗിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. യുഎസ് സന്ദര്‍ശനത്തിനിടയിലാണ് ഹര്‍ഷ വര്‍ദ്ധന്‍ വിവാദ പ്രസ്താവന നടത്തിയത്. അമേരിക്കന്‍ ആരോഗ്യവകുപ്പ് മന്ത്രി സില്വിയ മാത്യൂസ് ബര്‍വെല്ലിനെ കാണാനായാണ് ഹര്‍ഷ വര്‍ദ്ധന്‍ യുഎസിലെത്തിയത്. എയ്ഡ്‌സ് പ്രതിരോധിക്കാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പറയുന്നതിനിടയിലാണ് മന്ത്രി വിവാദ പരാാമര്‍ശം നടത്തിയത്.

ന്യൂയോര്‍ക്ക് ടൈംസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു പരാമര്‍ശം. ഉറകളുടെ ഉപയോഗം വര്‍ദ്ധിപ്പിച്ചാലൊന്നും എയ്ഡ്‌സിനെ നിയന്ത്രിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉറകള്‍ ഉപയോഗിച്ചാല്‍ ഏത് അവിഹിതബന്ധത്തിനും പോകാം എന്ന സന്ദേശം ജനങ്ങളിലേയ്ക്ക് എത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ലൈംഗീക ബന്ധത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ നടത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ എ.എ.പി നേതാവ് അഷുതോഷ് രംഗത്തെത്തി. മന്ത്രി കുറച്ചുകൂടി 'മോഡേണ്‍' ആകണമെന്ന് അഷുതോഷ് ട്വീറ്റ് ചെയ്തു.

ഇടുങ്ങിയ ചിന്താഗതിയോടെ പ്രവര്‍ത്തിക്കുന്ന ഒരു ആര്‍.എസ്.എസുകാരനെയല്ല രാജ്യത്തിനാവശ്യമെന്നും ആധുനീക ചിന്താഗതിയുള്ള ഒരു ആരോഗ്യമന്ത്രിയെയാണ് ആവശ്യമെന്നും അഷുതോഷ് തുറന്നടിച്ചു.
ഉറകള്‍ ഉപയോഗിക്കുന്നത് തെറ്റായ സന്ദേശം നല്‍കും: ഹര്‍ഷ വര്‍ദ്ധന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: New Delhi: Union Health Minister Dr Harsh Vardhan, who is in the US to meet his American counterpart Sylvia Mathews Burwell, has sparked a controversy by saying that promoting condom usage is not enough to prevent AIDS.

Keywords: Harsh Vardhan, AIDS, United States of America, Condom, Aam Aadmi Party, Ashutosh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia