അവിഹിത മാര്‍ഗത്തിലുണ്ടായ ചോരക്കുഞ്ഞിനെ ശിശുഭവനില്‍ ഏല്‍പിക്കാനെത്തിയ കമിതാക്കള്‍ പിടിയില്‍

 


ആലുവ: (www.kvartha.com 06.06.2014) അവിഹിത മാര്‍ഗത്തിലുണ്ടായ ചോരക്കുഞ്ഞിനെ ജനസേവ ശിശുഭവനില്‍ ഏല്‍പിക്കാനെത്തിയ യുവതിയും കാമുകനും അറസ്റ്റില്‍.

തൊടുപുഴ സ്വദേശികളായ യുവാവും കാമുകിയുമാണ് അറസ്റ്റിലായത്.  കുഞ്ഞിനെ ശിശുഭവനില്‍ ഏല്‍പിക്കാനായി കെട്ടിച്ചമച്ച കഥയില്‍ ദുരൂഹത തോന്നിയതോടെയാണ് ഇരുവരും പിടിയിലായത്.

വ്യാഴാഴ്ച രാവിലെ 11 മണിയോടെ 20 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞുമായി  യുസി കോളജിനു സമീപമുള്ള ശിശുഭവനിലെത്തി ഇരുവരും കുഞ്ഞിനെ ഏല്‍പിക്കുകയായിരുന്നു. ഇതിനുവേണ്ടി ഇവര്‍ കഥ മെനയുകയും ചെയ്തു. വീടിനടുത്തു  വാടകയ്ക്കു താമസിച്ചിരുന്നവര്‍ ഉപേക്ഷിച്ചുപോയ കുഞ്ഞാണെന്നാണ് കമിതാക്കള്‍ അധികൃതരെ അറിയിച്ചത്.

ചൊവ്വാഴ്ച വൈകിട്ടു  തൊട്ടടുത്ത വീട്ടില്‍ നിന്നും കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടു നോക്കിയപ്പോള്‍ തുറന്നുകിടന്ന വാതിലിനു സമീപം തനിച്ച് നിലത്തു കിടക്കുകയായിരുന്ന കുഞ്ഞിനെയാണ് കണ്ടത്.

അവിടെ താമസിച്ചിരുന്ന സ്ത്രീയും പുരുഷനും കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. അയല്‍വാസികളുമായി അത്ര അടുപ്പമില്ലാത്തതിനാല്‍ വാടകവീട്ടിലെ താമസക്കാരെ കുറിച്ചുള്ള വിവരങ്ങളൊന്നുമറിയില്ലെന്നും കമിതാക്കള്‍ പറഞ്ഞു.

ഇക്കാര്യം  നാട്ടിലെ ജനപ്രതിനിധികളെയോ, ലോക്കല്‍ പോലീസിനെയോ അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനു തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതു  അധികൃതരില്‍ സംശയം ജനിപ്പിച്ചു.

സംഭവത്തില്‍ ദുരൂഹത തോന്നിയ ജനസേവ ചെയര്‍മാന്‍ ജോസ് മാവേലി കുഞ്ഞിനെ ഏറ്റെടുത്ത ശേഷം പോലീസിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലും വിവരമറിയിച്ചു. തുടര്‍ന്ന് കുഞ്ഞിനെ പരിശോധനയ്ക്കും പരിചരണത്തിനുമായി ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

വൈകുന്നേരം പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയെയും കാമുകനെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കഥയുടെ ചുരുള്‍ അഴിയുന്നത്. ഭാര്യയും മൂന്നു കുട്ടികളുമുള്ള യുവാവ് യുവതിയുമായി പ്രണയത്തിലാവുകയായിരുന്നു.

മൂന്നാഴ്ച മുന്‍പ് ആലുവ ജില്ലാ ആശുപത്രിയില്‍ വെച്ചാണ് യുവതി ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. യുവതിയെയും കുഞ്ഞിനെയും പോലീസ് താല്‍ക്കാലിക സംരക്ഷണത്തിനു കളമശേരി 'വാല്‍സല്യഭവനിലാക്കിയിട്ടുണ്ട്.  യുവാവ് പോലീസ് കസ്റ്റഡിയിലാണ്. അതേസമയം ഇവര്‍ക്കെതിരെ പോലീസ്  കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

അവിഹിത മാര്‍ഗത്തിലുണ്ടായ ചോരക്കുഞ്ഞിനെ ശിശുഭവനില്‍ ഏല്‍പിക്കാനെത്തിയ കമിതാക്കള്‍ പിടിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മുഖ്യമന്ത്രി കുട്ടികളെ കാണാനെത്തി; സാജുവും സജ്‌നയും സന്ധ്യയും ഇനി സര്‍ക്കാര്‍ സംരക്ഷണത്തില്‍
Keywords:  Aluva, Child, Hospital, Treatment, House, Police, Custody, Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia