ദുരൂഹതകള്‍ ബാക്കി; വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ ബന്ധുക്കള്‍ക്ക് 30 ലക്ഷം രൂപ

 


കോലാലമ്പൂര്‍: (www.kvartha.com 13.06.2014) കാണാതായ മലേഷ്യന്‍ വിമാനത്തിലെ യാത്രക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് 30,000 പൗണ്ട് നഷ്ടപരിഹാരം നല്‍കുമെന്ന്  മലേഷ്യന്‍ ഗവണ്‍മെന്റ്. വിമാന തിരോധാനവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അവസാനിച്ച ശേഷം ബാക്കി തുക നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് 239 യാത്രക്കാരുമായി എം എച്ച് 370 വിമാനം മലേഷ്യയിലെ കോലാലമ്പൂരില്‍ നിന്നും ബീജിംഗിലേക്ക് പുറപ്പെട്ടത്. യാത്രാമദ്ധ്യേ വിമാനം പെട്ടെന്ന് കാണാതാകുകയായിരുന്നു.

അതേസമയം മലേഷ്യന്‍ ഡെപ്യൂട്ടി മിനിസ്റ്റര്‍ ഹംസ സൈനുദ്ദീന്‍ വാള്‍ സ്ട്രീറ്റ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചില കുടുംബങ്ങള്‍ നഷ്ടപരിഹാരം ഇതിനോടകം തന്നെ വാങ്ങിക്കഴിഞ്ഞിട്ടുണ്ടെന്ന് അറിയിച്ചു. എന്നാല്‍ നല്‍കേണ്ട അവസാന തുകയെ കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വിമാനം കാണാതായതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം അന്താരാഷ്ട്ര നിയമപ്രകാരം മലേഷ്യന്‍ എയര്‍ലൈന്‍സും ഇന്‍ഷൂറന്‍സ് കമ്പനിയും ഒരു ലക്ഷം പൗണ്ട് വരെ യാത്രക്കാരുടെ കുടുംബങ്ങള്‍ക്ക് നല്‍കേണ്ടതായി വരും. ഇതിനുവേണ്ടി കമ്പനിയുമായി നിയമ യുദ്ധത്തില്‍ ഏര്‍പെട്ടിരിക്കുകയാണ് യാത്രക്കാരുടെ കുടുംബം.

അതിനിടെ മാര്‍ച്ച് എട്ടിന് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കു ഭാഗത്തും ആസ്‌ട്രേലിയന്‍ കടലിടുക്കിലും വിമാനത്തിന്റെതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.

ആസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് വിമാനം കണ്ടെത്താനായി 50 മില്യണ്‍ പൗണ്ട് വാഗാദാനം ചെയ്തിട്ടുണ്ട്. ആസ്‌ട്രേലിയന്‍ ഗതാഗത മന്ത്രി വാരന്‍ ട്രസ് മലേഷ്യന്‍ ഗവണ്‍മെന്റിനെ പോലെ മറ്റു രാജ്യങ്ങളും വിമാനം കണ്ടെത്താന്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. വിമാനം കണ്ടെത്താനുള്ള തെരച്ചിലുകള്‍ക്ക് പണം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ നാവിക സേനയുടെ റോബോട്ടിക് മുങ്ങിക്കപ്പലായ ബ്ലൂഫിന്‍-21 ഉപയോഗിച്ചും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ആശാവഹമായ പുരോഗതിയുണ്ടായില്ല. 

മലേഷ്യ, ആസ്‌ട്രേലിയ, അമേരിക്ക, ചൈന. ജപ്പാന്‍, ബ്രിട്ടണ്‍, സൗത്ത് കൊറിയ, ന്യൂസ് ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് വിമാനം കണ്ടെത്താനുള്ള തെരച്ചില്‍  പങ്കാളികളായിട്ടുള്ളത്.
ദുരൂഹതകള്‍ ബാക്കി; വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ ബന്ധുക്കള്‍ക്ക് 30 ലക്ഷം രൂപ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Malaysia Airlines to pay families of missing MH370 passengers £30,000 each and final compensation, compensation,  airline officials, Malaysia Airlines, Kuala Lumpur ,  Wall Street Journal , Chinese passenger, Australia
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia