പഞ്ച്കുള: ചായ വില്പനക്കാരന്‍ പ്രധാനമന്ത്രിയായ കഥയാണിപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ മോശമല്ലാത്ത മറ്റൊരു കഥയും ഗുജറാത്തില്‍ നിന്നുമുണ്ട്. അംബാല എം.പി രത്തന്‍ ലാല്‍ കടാരിയയുടേയും അദ്ദേഹത്തിന്റെ പിതാവ് ജ്യോതി റാം എന്ന ചെരിപ്പുകുത്തിയുടേതുമാണ് ആ കഥ.
എട്ടംഗങ്ങളുള്ള തന്റെ കുടുംബത്തിന്റെ ഉപജീവനത്തിനായാണ് ജ്യോതി റാം 1941ല്‍ ചെരിപ്പുകള്‍ തുന്നാന്‍ തുടങ്ങിയത്. ദശകങ്ങള്‍ക്കിപ്പുറം മകന്‍ രത്തന്‍ ലാല്‍ ബീക്കണ്‍ ഘടിപ്പിച്ച കാറില്‍ യാത്രചെയ്യുമ്പോഴും ജ്യോതി റാം അതേ തൊഴിലില്‍ സംതൃപ്തി തേടുന്നു.
87കാരനായ പിതാവിനോട് തൊഴില്‍ നിര്‍ത്താന്‍ രത്തന്‍ ലാല്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തന്റെ ഉപജീവനമാര്‍ഗം തുടരുകയാണ്. താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡ്ഡിലാണ് അദ്ദേഹം തന്റെ തുന്നല്‍ കട സജ്ജീകരിച്ചിരിക്കുന്നത്.
ലദ്വയിലെ വസതിക്ക് സമീപത്തായാണിത്. എന്റെ മക്കളെ വളര്‍ത്തിക്കൊണ്ടുവരാനും കുടുംബം നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനും സഹായിച്ച എന്റെ ജോലി ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല. ഞങ്ങള്‍ നിലനില്പിനുവേണ്ടി നടത്തിയ പ്രയത്‌നങ്ങള്‍ ഈ ജോലി എന്നെ ഓര്‍മ്മിപ്പിക്കുന്നു. ഈ കുടിലില്‍ ഇരുന്നുകൊണ്ടാണ് രത്തന്‍ ലാല്‍ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചത്. ഈ തൊഴിലിനെ ഞാന്‍ ബഹുമാനിക്കുന്നു. ഇതെനിക്ക് ഭാഗ്യം കൊണ്ടുവരുന്നു ജ്യോതി റാം പറഞ്ഞു.
പ്രായമായാലും ഈ തൊഴില്‍ ചെയ്യാനാകുമെന്നുള്ളതിനാല്‍ ഇത് മുന്നോട്ടു കൊണ്ടുപോകാനാണ് എന്റെ തീരുമാനം ജ്യോതി റാം കൂട്ടിച്ചേര്‍ത്തു.
SUMMARY: Panchkula: At a time when Narendra Modi’s journey from tea-seller to Prime Minister is the flavour of the season, there’s a similar heart-warming tale nearer home.
Keywords: Panchkula, Narendra Modi, PM, MP, Rathan Lal Kataria, Jyothi Ram, Cobbler,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.