ന്യൂഡല്‍ഹി: (www.kvartha.com 12.06.2014) പത്ത് വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് യുപിഎ സര്‍ക്കാര്‍ പടിയിറങ്ങിയെങ്കിലും രാഹുല്‍ ഗാന്ധിയുടെ സ്വപ്ന പദ്ധതി നടപ്പിലാക്കാനൊരുങ്ങുകയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍. മാനവ വിഭവശേഷി വകുപ്പിന്റെ കീഴിലാണ് ഈ സ്വപ്ന പദ്ധതി വരുന്നത്. അതിനാല്‍ മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി പദ്ധതി സാക്ഷാത്ക്കരിക്കാനായി കഠിന ശ്രമത്തിലാണ്.
വിദേശ യൂണിവേഴ്‌സിറ്റികള്‍ക്ക് ഇന്ത്യയില്‍ ക്യാമ്പസുകള്‍ അനുവദിക്കുന്ന ഫോറിന്‍ യൂണിവേഴ്‌സിറ്റീസ് ബില്ലില്‍ പാര്‍ലമെന്റില്‍ പാസാക്കാനാണ് മോഡിയുടെ നീക്കം. ഈ ബില്‍ പാസായാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ യൂണിവേഴ്‌സിറ്റികളായ ഇവി ലീഗ്, ഓക്‌സ്ബ്രിഡ്ജ് യൂണിവേഴ്‌സിറ്റികളിലും ഇന്ത്യയില്‍ തന്നെ പഠിക്കാന്‍ അവസരമൊരുങ്ങും.
2012ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കപില്‍ സിബല്‍ ഈ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് ബില്‍ പാസാക്കാനായില്ല. വിദ്യാഭ്യാസ വകുപ്പില്‍ ഇത്തരം അവസരങ്ങളൊരുങ്ങിയാല്‍ നിലവാരമില്ലാത്ത വിദേശ യൂണിവേഴ്‌സിറ്റികള്‍ ഇന്ത്യയില്‍ തമ്പടിക്കുമെന്ന ആരോപണമുന്നയിച്ചാണ് ഇടതുപക്ഷം ബില്‍ തടഞ്ഞത്.
ഈ ബില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററികാര്യ മന്ത്രാലയത്തിന്റെ പരിഗണയ്ക്ക് അയച്ചെങ്കിലും പാസാക്കാനുള്ള മതിയായ അംഗബലമില്ലാത്തതിനാല്‍ ബില്‍ ഫയലിനുള്ളില്‍ തന്നെ അവശേഷിക്കുകയായിരുന്നു. മോഡി സര്‍ക്കാരിന്റെ നൂറു ദിന അജണ്ടയില്‍ ബില്‍ സ്ഥാനം പിടിച്ചതായാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന വിവരം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
SUMMARY: New Delhi: The UPA is gone but one of its pet projects seems to have found favour with the new Narendra Modi government.
Keywords: Narendra Modi, Prime Minister, Rahul Gandhi, UPA, Education Ministry, Foreign Universities Bill,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.