ബിജെപി പ്രവര്‍ത്തകര്‍ക്ക് മോഡിയുടെ സമ്മാനം; മൂന്ന് മാസത്തെ ശമ്പളം ബോണസ്

 


ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം സ്വന്തമാക്കാന്‍ സഹായിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സമ്മാനം. മൂന്ന് മാസത്തെ ശമ്പളമാണ് കഠിനാധ്വാനികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മോഡി സമ്മാനമായി നല്‍കുന്നത്. പാര്‍ട്ടി ഹെഡ്ക്വാര്‍ട്ടേഴ്‌സ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി പ്രവര്‍ത്തകര്‍ക്ക് ബോണസ് വിതരണം ചെയ്യും.

ഓഫീസ് ജീവനക്കാര്‍, പേഴ്‌സണല്‍ അസിസ്റ്റന്റ്‌സ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, ക്ലീനിംഗ് സ്റ്റാഫ് തുടങ്ങി എല്ലാ ജീവനക്കാര്‍ക്കും ബോണസ് അനുവദിച്ചിട്ടുണ്ട്. ശനിയാഴ്ച പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലാണ് നരേന്ദ്രമോഡി തീരുമാനം കൈകൊണ്ടത്.

നിയമസഭ തിരഞ്ഞെടുപ്പിലും വിജയം കൈവരിച്ച സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബോണസ് നല്‍കുന്ന കാര്യം പരിഗണനയിലുണ്ട്. ബിജെപിയുടെ പത്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരാണ് യോഗത്തില്‍ പങ്കെടുത്തത്.

ബിജെപി പ്രവര്‍ത്തകര്‍ക്ക് മോഡിയുടെ സമ്മാനം; മൂന്ന് മാസത്തെ ശമ്പളം ബോണസ് SUMMARY: New Delhi: It seems good days have already arrived for the BJP office workers as Prime Minister Narendra Modi will be visiting the party's headquarters to distribute them three-month salary as incentive for the hard work they had put in during the General Elections.

Keywords: Narendra Modi, BJP, LS polls, Rajnath Singh, Amit Shah, Ananth Kumar, Dharmendra Pradhan, Varun Gandhi, Rajiv Pratap Rudy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia