മൊഹ്‌സിന്റെ കൊലപാതകം: ആദ്യ വിക്കറ്റ് വീണുവെന്ന് ഹിന്ദു രാഷ്ട്ര സേനയുടെ എസ്.എം.എസ്
Jun 5, 2014, 14:36 IST
പൂനെ: സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മൊഹ്‌സിന്‍ സാദിഖ് ശെയ്ഖ് കൊല്ലപ്പെട്ടയുടനെ ആദ്യ വിക്കറ്റ് വീണുവെന്ന് പ്രതിയുടെ മൊബൈല്‍ എസ്.എം.എസ്. കഴിഞ്ഞ ദിവസമാണ് മൊഹ്‌സിന്‍ ഹിന്ദു തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹിന്ദു രാഷ്ട്ര സേന പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. ഇവരുടെ മൊബൈലില്‍ നിന്നുമാണ് ആദ്യ വിക്കറ്റ് വീണുവെന്ന സന്ദേശം പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരിച്ചത്.
ശിവസേന നേതാവ് ബാല്‍ താക്കറേയുടേയും ഛത്രപതി ശിവജിയുടേയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തതോടെയാണ് മഹാരാഷ്ട്രയില്‍ സംഘര്‍ഷമുണ്ടായത്. വിവിധ സ്ഥലങ്ങളില്‍ ശിവസൈനീകര്‍ പ്രതിഷേധ പ്രകടനം നടത്തി. പലയിടങ്ങളിലും കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി.
ഇതിനിടയിലാണ് രാത്രി നിസ്‌ക്കാരം കഴിഞ്ഞ പള്ളിയില്‍ നിന്ന് മടങ്ങുകയായിരുന്ന മൊഹ്‌സിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മൊഹ്‌സിന്‍ വൈകാതെ മരണത്തിന് കീഴടങ്ങി.
അക്രമി സംഘത്തിലുണ്ടായിരുന്ന 25ഓളം പേരുടേ മൊബൈലിലാണ് വിക്കറ്റ് വീണുവെന്ന സന്ദേശങ്ങള്‍ എത്തിയത്. ഇവരില്‍ നിന്ന് മാരകായുധങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത ആയുധങ്ങളില്‍ നിന്നും എസ്.എം.എസുകളില്‍ നിന്നും മൊഹ്‌സിന്റെ കൊലപാതകം മുന്‍ കൂട്ടി ആസൂത്രണം ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ്.
SUMMARY: Soon after killing a Muslim youth unconnected with uploading indecorous morphed pictures of late Shiv Sena patriarch Bal Thackeray and Maratha icon Chhatrapati Shivaji on Facebook, his alleged killers, belonging to a Hindu extremist outfit, exchanged an ominous message on their mobiles. The message said, ‘Pahili wicket padli’, which means: The first wicket has fallen.
Keywords: Pune, Hindu Rashtra Sena, Attack, Kill, Bal Thackeray, Siv Sena, Mohsin Sadiq Sheikh, Pune Techie,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.