ട്രെയിന്‍ യാത്രാ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു

 


ന്യൂഡല്‍ഹി: (www.kvartha.com 20.06.2014) ട്രെയിന്‍ യാത്രാ നിരക്ക് കേന്ദ്രസര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചു. യാത്രാ കൂലിയില്‍ 14.2 ശതമാനത്തിന്റെയും ചരക്ക് കൂലിയില്‍ 6.5 ശതമാനത്തിന്റെയും വര്‍ധനവാണ് വരുത്തിയത്. പുതുക്കിയ നിരക്ക് വെള്ളിയാഴ്ച അര്‍ധ രാത്രിയോടെ നിലവില്‍ വരും.

ജൂലൈയില്‍ റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ റെയില്‍വെ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് വര്‍ധന. നേരത്തെ യു.പി.എ സര്‍ക്കാരിന്റെ ഭരണ കാലത്ത് യാത്രാ, ചാരക്ക് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ റെയില്‍വെ ബോര്‍ഡ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ യു.പി.എ സര്‍ക്കാര്‍ നിരക്ക് വര്‍ധന വരുത്താന്‍ തയ്യാറായിരുന്നില്ല.

യു.പി.എ സര്‍ക്കാരിന്റെ തീരുമാനം പുതിയ സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരിക മാത്രമാണ് ചെയ്തതെന്നാണ് എന്‍.ഡി.എ സര്‍ക്കാരിന്റെ വാദം. സാധാരണക്കാരുടെ നടുവെടിക്കുന്നതാണ് ഈ വര്‍ധനവെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. നേരത്തെ യു.പി.എ സര്‍ക്കാര്‍ നേരിയ തോതില്‍ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ദേശവ്യാപക പ്രക്ഷോഭമാണ് ബി.ജെ.പി സംഘടിപ്പിച്ചിരുന്നത്.

ഒറ്റയടിക്ക് ഇത്രയും വലിയ വര്‍ധനവ് വരുത്തിയത് റെയില്‍വേ യാത്രക്കാരെ ശരിക്കും വലക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് നിരക്ക് വര്‍ധിപ്പിച്ചതെന്നാണ് റെയില്‍വേ മന്ത്രാലയം പറയുന്ന ന്യായം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

ട്രെയിന്‍ യാത്രാ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു

Keywords : New Delhi, National, Business, Train, Central Government, Railway passenger fare hiked by 14.2% with immediate effect from today.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia