ശില്‍പാ ഷെട്ടിയുടെ കണ്ണുകള്‍ മരിക്കില്ല

 


ന്യൂഡല്‍ഹി: (www.kvartha.com 06.06.2014) സിനിമയില്‍ ഗ്ലാമറും അഭിനയവും കൊണ്ട് മാത്രമല്ല ആരാധകരെ ഉണ്ടാക്കാന്‍ കഴിയുകയെന്ന് തെളിയിക്കുകയാണ് ബോളിവുഡ് സുന്ദരി ശില്‍പാ ഷെട്ടി. തന്റെ കണ്ണുകള്‍ ദാനം ചെയ്യുന്നതിനുള്ള കരാറില്‍ ശില്‍പാ ഷെട്ടി ഒപ്പുവെച്ചതോടെ വലിയൊരു ദാനത്തിനാണ് അവര്‍ ഉടമയായിരിക്കുന്നത്.

യശ്വന്ത് സാമാജിക് പ്രതിസ്ഥാന്‍ എന്ന സംഘടന നടത്തിയ ഒരു പരിപാടിയില്‍ വെച്ചാണ് തന്റെ കണ്ണുകള്‍ ദാനം ചെയ്യുന്ന വിവരം ശില്‍പാ ഷെട്ടി പ്രഖ്യാപിച്ചത്. മരിച്ചാല്‍ എന്റെ കണ്ണുകള്‍ ഉപയോഗമില്ലാതെയാകും. മറ്റൊരാള്‍ക്ക് വെളിച്ചം നല്‍കുമ്പോള്‍ അത് വലിയൊരു നന്മയായിരിക്കും. അതിലും വലിയ സംതൃപ്തി വേറെയുണ്ടാകില്ല - ശില്‍പ്പാ ഷെട്ടി പറഞ്ഞു. നേരത്തെ ശില്‍പയുടെ സഹോദരി ഷമിതാ ഷെട്ടിയും കണ്ണുകള്‍ ദാനം ചെയ്തിരുന്നു.

ഭര്‍ത്താവ് രാജ് കുന്ദ്രയെയും, പിതാവ് സുരേന്ദ്രാ ഷെട്ടിയെയും സാക്ഷിയാക്കിയാണ് ശില്‍പ തന്റെ ആഗ്രഹം പുറത്തറിയിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
ശില്‍പാ ഷെട്ടിയുടെ കണ്ണുകള്‍ മരിക്കില്ല

Keywords : Actress, Bollywood, Entertainment, Shipa Shetty, Shilpa Shetty pledges to donate her eyes.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia