കളിക്കിടയില്‍ വീണ്ടും സുവാറസിന്റെ പല്ലുകൊണ്ടുള്ള ആക്രമണം: ഇര ചെല്ലിനി

 


നതാല്‍ : (www.kvartha.com 25.06.2014) ലോക കപ്പ് ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ ഉറുഗ്വായ് സൂപ്പര്‍ താരം ലൂയി സുവാറസ് വീണ്ടും എതിര്‍ ടീം കളിക്കാരെ ആക്രമിച്ചു.

കളിക്കിടിയില്‍ എതിര്‍ ടീം കളിക്കാരെ കടിച്ച് പരിക്കേല്‍പിക്കാറുള്ള സുവാറസ് ഇക്കുറിയും അതിന് കളങ്കം വരുത്തിയിട്ടില്ല. ലോകകപ്പ് ഡി ഗ്രൂപ്പില്‍ ചൊവ്വാഴ്ച ഇറ്റലിക്കെതിരെയുള്ള മത്സരത്തില്‍  എതിര്‍ ടീമിലെ ജോര്‍ജ് ചെല്ലിനിക്കാണ് ഇത്തവണ സുവാറസിന്റെ കടിയേറ്റത്.

മത്സരത്തിന്റെ 79ാം മിനിറ്റില്‍ ജയിക്കാനുള്ള തത്രപ്പാടില്‍ സുവാറസ് ചെല്ലിനിയുടെ തോളില്‍ കടിക്കുകയായിരുന്നു. കടിയേറ്റ്  വേദന കൊണ്ട് പുളഞ്ഞ് നിലത്തിരുന്ന ചെല്ലിനിക്കൊപ്പം സുവാറസും പല്ലുപൊത്തിപ്പിടിച്ച് നിലത്തുവീണു. തുടര്‍ന്ന് ചെല്ലിനി ജഴ്‌സി താഴ്ത്തി തോളില്‍ കടിയേറ്റ ഭാഗം റഫറിയെ കാണിച്ചെങ്കിലും  സുവാറസിനെതിരെ നടപടിയെടുക്കാന്‍ റഫറി മുതിര്‍ന്നില്ല.

ഫുട്‌ബോള്‍ മത്സരത്തിനിടെ   ഇത് മൂന്നാം തവണയാണ് ഉറുഗ്വായ് താരം പല്ലുകൊണ്ട് എതിരാളികളെ നേരിടുന്നത്.  2012 ഏപ്രിലില്‍ ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ചെല്‍സി താരം ബ്രാനിസ്‌ളാവ്  ഇവാനോവിച്ചിനെ കടിച്ചതിന് സുവാറസിനെ  പത്ത് മത്സരങ്ങളില്‍ നിന്നും വിലക്കിയിരുന്നു.

2010ല്‍ അയാക്‌സിന് വേണ്ടി കളിക്കുമ്പോള്‍ പി.എസ്.വി താരം ഒറ്റ്മന്‍ ബെക്കലിനെതിരെയും കടി പ്രയോഗം നടത്തിയതിന് സുവാറസിനെ   ഏഴ് മത്സരങ്ങളില്‍ കളിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു.
കളിക്കിടയില്‍ വീണ്ടും സുവാറസിന്റെ പല്ലുകൊണ്ടുള്ള ആക്രമണം: ഇര ചെല്ലിനി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Uruguay’s Suárez, Known for Biting, Leaves Mark on World Cup, Italy, attack, Punishment, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia