ലൈംഗീക പീഡനം നടന്നിട്ടില്ല; പ്രിറ്റി സിന്റയുടെ അഭിഭാഷകന്‍

 


മുംബൈ: (www.kvartha.com 17.06.2014) പ്രിറ്റി സിന്റയുടെ മുന്‍ കാമുകന്‍ നെസ് വാദിയക്കെതിരെ ലൈംഗീക ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ ഹിതേഷ് ജെയിന്‍ അറിയിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം ചോദ്യം ചെയ്യലിനായി പ്രിറ്റി സിന്റയോട് ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകണമെന്ന് മുംബൈ പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ലൈംഗീക മാനഭംഗമെന്നോ, മാനഭംഗമെന്നോ ഉള്ള വാക്കുകള്‍ പ്രിറ്റി സിന്റ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് അഭിഭാഷകന്‍ പറയുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രിറ്റി സിന്റ നെസ് വാദിയക്കെതിരെ പരാതി നല്‍കിയത്.

ലൈംഗീക പീഡനം നടന്നിട്ടില്ല; പ്രിറ്റി സിന്റയുടെ അഭിഭാഷകന്‍മേയ് 30നുണ്ടായ സംഭവത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരാതി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ മല്‍സരത്തിനിടയിലായിരുന്നു സംഭവം. വാദിയയുടെ മാതാവിനായി ബുക്ക് ചെയ്തിരുന്ന സീറ്റുകള്‍ പ്രിറ്റിയുടെ സുഹൃത്തുക്കള്‍ കൈയ്യേറിയതാണ് പ്രശ്‌നമായത്.

ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടയില്‍ നെസ് വാദിയ പ്രിറ്റിയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് ആരോപണം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: Mumbai: Actor Preity Zinta has been asked by the Mumbai police to appear in person within a week and share her account of how ex-boyfriend Ness Wadia allegedly molested and abused her.

Keywords: Preity Zinta, Ness Wadia, Molestation case, IPL, Police


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia