വൃദ്ധയെയും കൊച്ചുമകനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി 10 പവന്‍ കവര്‍ന്നു
Jul 23, 2014, 09:45 IST
തൃശൂര്‍: (www.kvartha.com 23.07.2014) തൃശൂര്‍ പട്ടിക്കാടില്‍ തനിച്ചു താമസിക്കുന്ന മുത്തശ്ശിയെയും കൊച്ചുമകനെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി 10 പവന്‍ കവര്‍ന്നു. പട്ടിക്കാട് പീച്ചി പത്താം കല്ലില്‍ പരേതനായ പോളിന്റെ ഭാര്യ ഏലിയാമ്മ (65)യുടെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി രണ്ടു മണിയോടെയാണ് കവര്‍ച്ച നടന്നത്.
വാതില്‍ തകര്‍ത്തു അകത്തു കയറിയ ആറംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. ശബ്ദം കേട്ട് ഉണര്‍ന്ന ഏലിയാമ്മയുടെയും കൊച്ചുമകന്‍ ആദിയുടെയും കഴുത്തില്‍ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു.
മോഷണം കഴിഞ്ഞ് പുറത്തിറങ്ങിയ സംഘം മുറ്റത്തെ പോര്‍ച്ചില്‍ കിടന്ന കാറുമായി കടന്നുകളഞ്ഞു. മോഷ്ടാക്കള്‍ സ്ഥലം വിട്ടശേഷം ഏലിയാമ്മ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ ബുധനാഴ്ച രാവിലെ പാലക്കാട്ട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പോലീസ് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ആളെ തിരിച്ചറിയാതെ പോലീസ് സംസ്‌കരിച്ചത് മാങ്ങാട് സ്വദേശിയുടെ മൃതദേഹം
Keywords: Thrissur, Threatened, Theft, Police, Complaint, Case, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.