പതിനാലുകാരനെ കൊന്ന് മരത്തില്‍ കെട്ടിതൂക്കി

 


കാണ്‍പൂര്‍(യുപി): (www.kvartha.com 13.07.2014) പതിനാലുകാരന്റെ മൃതദേഹം മരത്തില്‍ കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തി. കാണ്‍പൂരിലെ ചകേരിയില്‍ മനീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുട്ടിയെ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായിരുന്നു.

മനീഷിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് അന്വേഷണം നടത്തിയില്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. എന്നാല്‍ മനീഷിനെ കഴിഞ്ഞ ദിവസം വൈകിട്ടാണ് കാണാതായതെന്ന് പോലീസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റുചെയ്തു. എന്നാല്‍ ഇവര്‍ കൊലപാതകുറ്റം നിഷേധിച്ചു. മരണത്തില്‍ ഗ്രാമവാസികള്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയതിനാല്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

പതിനാലുകാരനെ കൊന്ന് മരത്തില്‍ കെട്ടിതൂക്കി



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
SUMMARY: Kanpur: A 14-year-old child's body was today found hanging from a tree in Chakeri area here, police said. "Manish's body was found hanging from a tree close to his house in Chakeri's Shiv Katra area this morning," a police spokesperson said.

Keywords: UP, Murder, Boy, Hanging From Tree, Missing,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia