42 വര്‍ഷം മുമ്പ് വയറ്റില്‍ തറച്ച അമ്പ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
Jul 5, 2014, 17:06 IST
മധ്യപ്രദേശ്: (www.kvartha.com 05.07.2014) 42 വര്‍ഷം മുമ്പ് വയറ്റില്‍ തറച്ച അമ്പ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മധ്യപ്രദേശിലെ ബോര്‍കുവാന്‍ ഗ്രാമത്തിലെ ആദിവാസി യുവാവിന്റെ വയറ്റിലാണ് കുട്ടിക്കാലത്ത് കളിക്കിടയില്‍ അമ്പ് തുളച്ചു കയറിയത്. മാന്‍സിംഗ് (50) എന്ന യുവാവിന്റെ വയറ്റില്‍ 1972 ല്‍ എട്ടു വയസുള്ളപ്പോഴാണ് അമ്പ് തറച്ചത്.
അമ്പ് പുറത്തെടുക്കുന്നതിന് ചികിത്സിച്ചിരുന്നുവെങ്കിലും അമ്പിന്റെ ഒരു ഭാഗം വയറ്റില്‍ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കടന്നിട്ടും അമ്പ് വയറ്റിലുള്ളതിന്റെ ഒരു അസ്വസ്ഥതയും മാന്‍സിംഗിനുണ്ടായിരുന്നില്ല.
അടുത്തിടെ അമ്പ് തറച്ച ഭാഗത്ത് തേനീച്ച കുത്തിയതിനെ തുടര്‍ന്ന് മാന്‍സിംഗിന് വീണ്ടും വേദനയനുഭവപ്പെടുകയായിരുന്നു. അസഹ്യമായ വേദനയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച മാന്‍സിംഗിനെ എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അമ്പ് വയറ്റില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ മാന്‍സിംഗിന്റെ വയറ്റില്‍ നിന്നും മൂന്ന് ഇഞ്ച് വലുപ്പമുള്ള അമ്പ് പുറത്തെടുത്തു.
അതേസമയം കുട്ടിക്കാലത്ത് നടന്ന അപകടത്തെ കുറിച്ച് മാന്‍സിംഗ് മറന്നുപോയതായി ബന്ധുക്കള്‍ പറഞ്ഞു. മധ്യപ്രദേശിലെ ആദിവാസി ഗ്രാമങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. 13 മാസം കത്തിയും സ്പാനറും വയറ്റില്‍ കൊണ്ടുനടന്ന രോഗിയേയും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Also Read:
അസമയത്ത് കാറില്‍ കറങ്ങിയ വ്യാജ ഡോക്ടര്‍ അന്തുക്കയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചു

Keywords: 50-year-old tribal man lived with an arrow in his belly for 42 years, Madhya pradesh, Treatment, Doctor, Hospital, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.