കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍ ലഭ്യമാക്കും - ബി.എസ്.എന്‍.എല്‍

 


തിരുവനന്തപുരം: (www.kvartha.com 11.07.2014) 2013-14 സാമ്പത്തിക വര്‍ഷത്തില്‍ ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ 412 കോടി രൂപയുടെ ലാഭം നേടി.  മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 120 കോടി രൂപയുടെ അധിക ലാഭമാണ് രേഖപ്പെടുത്തിയത്. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം പ്രയോജനപ്പെടുത്തി ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ മറ്റ് മൊബൈല്‍ സേവനദാതാക്കളില്‍ നിന്ന് ബി.എസ്.എന്‍.എല്ലിലേക്ക് ചേക്കേറിയത് കേരളത്തിലാണെന്ന് ബി.എസ്.എന്‍.എല്‍ കേരള ചീഫ് ജനറല്‍ മാനേജര്‍ എം.എസ്.എസ്. റാവു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ദേശീയ ഓപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലൂടെ രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ബ്രോഡ്ബാന്റ് കണക്ടിവിറ്റി ലഭ്യമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഈ സാമ്പത്തിക വര്‍ഷത്തില്‍ത്തന്നെ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ടിവിറ്റി ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.  ഫൈബര്‍-ടു-ഹോം സര്‍വ്വീസ് വഴി അള്‍ട്രാ ഹൈസ്പീഡ് (100 Mbps) വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാകും.

'മിഷന്‍ 500' പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ കേരളത്തിലുള്ള 268 കസ്റ്റമര്‍ സര്‍വ്വീസ് സെന്ററുകള്‍ക്ക് പുറമേ കേരളത്തിലുടനീളം 142 പുതിയ കസ്റ്റമര്‍ സര്‍വ്വീസ് സെന്ററുകള്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.  

കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍ ലഭ്യമാക്കും - ബി.എസ്.എന്‍.എല്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മഅ്ദനിക്ക് സുപ്രീം കോടതി ഒരുമാസത്തേക്ക് ജാമ്യം അനുവദിച്ചു

Keywords: Kerala, Internet, Mobile Phone, Press meet, Thiruvananthapuram, Customer Service Center, Internet Connection.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia