ഗുവാഹതി: (www.kvartha.com 14.07.2014) അസമിലെ ബസ്‌ക്കയില്‍ വീണ്ടും വംശീയ കലാപം. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ബേക്കി നദിയില്‍ നിന്ന് കണ്ടെടുത്തതോടെയാണ് സംഘര്‍ഷം വീണ്ടും രൂക്ഷമായത്. സല്‍ബരിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേയ്ക്ക് വെടിവെച്ചു.
സംഘര്‍ഷത്തെതുടര്‍ന്ന് പ്രദേശത്ത് അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ബേക്കി നദിയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ ഞങ്ങള്‍ കണ്ടെടുത്തു. മൃതദേഹങ്ങള്‍ മുറിവേറ്റ നിലയിലാണ്. അന്വേഷണം പൂര്‍ത്തിയാക്കാതെ ഒന്നും പറയാനാകില്ല ബസ്‌ക ഡെപ്യൂട്ടി കമ്മീഷണര്‍ വിനോദ് ശേഷന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് 2 കൗമാരക്കാര്‍ ഉള്‍പ്പെടെ നാലുപേരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരാളുടെ മൃതദേഹം ബാര്‍പെട്ട ജില്ലയിലെ നദിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഞായറാഴ്ച വൈകിട്ടാണ് ഈ മൃതദേഹം കണ്ടെത്തിയത്. ശേഷിക്കുന്ന മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി ബേക്കി നദിയില്‍ നിന്ന് ഇന്ന് (തിങ്കളാഴ്ച) രാവിലെയാണ് കണ്ടെടുത്തത്.
അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് എത്താതെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കളും ഗ്രാമീണരും. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ജില്ലയില്‍ കൂടുതല്‍ സേനയെ വിന്യസിപ്പിച്ചു.
SUMMARY: Guwahati: Bodies of three more people kidnapped by suspected militants were recovered from the Beki River in Assam's Baksa district today even as police fired in the air to disperse a mob holding a protest against the kidnapping in violation of indefinite curfew in Salbari sub-division.
Keywords: Assam, Sinai, Baska, Curfew, Kidnapped, Killed, Bodies Found, River,
സംഘര്‍ഷത്തെതുടര്‍ന്ന് പ്രദേശത്ത് അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ബേക്കി നദിയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ ഞങ്ങള്‍ കണ്ടെടുത്തു. മൃതദേഹങ്ങള്‍ മുറിവേറ്റ നിലയിലാണ്. അന്വേഷണം പൂര്‍ത്തിയാക്കാതെ ഒന്നും പറയാനാകില്ല ബസ്‌ക ഡെപ്യൂട്ടി കമ്മീഷണര്‍ വിനോദ് ശേഷന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് 2 കൗമാരക്കാര്‍ ഉള്‍പ്പെടെ നാലുപേരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരാളുടെ മൃതദേഹം ബാര്‍പെട്ട ജില്ലയിലെ നദിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഞായറാഴ്ച വൈകിട്ടാണ് ഈ മൃതദേഹം കണ്ടെത്തിയത്. ശേഷിക്കുന്ന മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി ബേക്കി നദിയില്‍ നിന്ന് ഇന്ന് (തിങ്കളാഴ്ച) രാവിലെയാണ് കണ്ടെടുത്തത്.
അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് എത്താതെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കളും ഗ്രാമീണരും. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ജില്ലയില്‍ കൂടുതല്‍ സേനയെ വിന്യസിപ്പിച്ചു.
Keywords: Assam, Sinai, Baska, Curfew, Kidnapped, Killed, Bodies Found, River,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.