കണ്ണീര് വറ്റാതെ ഗസ; സമാധാന ചര്‍ച്ചകള്‍ക്കായി ബാന്‍ കി മൂണ്‍

 


ഗസ: (www.kvartha.com 20.07.2014) ഗസയുടെ കിഴക്കന്‍ അതിര്‍ത്തിയില്‍ നടന്ന ആക്രമണത്തിലടക്കം ഇതുവരെ 333 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി പലസ്തീന്‍ ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ 77പേരും കുട്ടികളാണ്. 2385 പേര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്.

പത്തു ദിവസം നീണ്ട വ്യോമ ആക്രമണങ്ങളുടെ തുടര്‍ച്ചയായി വ്യാഴാഴ്ചയാണ് ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചത്. ഇസ്രായേല്‍ നടത്തുന്ന ഷെല്ലാക്രമണത്തിലാണ് കൂടുതല്‍ പേരും കൊല്ലപ്പെട്ടത്.

അതേസമയം സമാധാന ചര്‍ച്ചകള്‍ക്കായി യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ മധ്യേഷ്യയിലെത്തി. മരണ സംഖ്യ ഉയര്‍ന്നതും രാജ്യത്ത് കടുത്ത ജീവിത സാഹചര്യവും ഉടലെടുത്തതോടെ പ്രശ്‌നത്തില്‍ കാര്യമായി ഇടപെടാന്‍ യുഎന്‍ തീരുമാനിച്ചു.

കണ്ണീര് വറ്റാതെ ഗസ; സമാധാന ചര്‍ച്ചകള്‍ക്കായി ബാന്‍ കി മൂണ്‍

യു.എന്‍. പലസ്തീനില്‍ 44 അഭയാര്‍ഥികേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. 50,000 ഗസക്കാര്‍ ഇവിടങ്ങളില്‍ അഭയം തേടിയതായി യു.എന്‍. അറിയിച്ചു. ഗസയിലെ സമാധാനശ്രമങ്ങള്‍ തുടരാനില്ലെന്ന് ഈജിപ്ത് വ്യക്തമാക്കി. ഭീകരരെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങളില്‍ കുട്ടികളും ഇരയായതായി ഇസ്രായേല്‍ സൈന്യവും സമ്മതിക്കുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും മരണത്തിന് ക്ഷമാപണം നടത്തിയതായും സൈനികവക്താവ് പറഞ്ഞു.

കണ്ണീര് വറ്റാതെ ഗസ; സമാധാന ചര്‍ച്ചകള്‍ക്കായി ബാന്‍ കി മൂണ്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  World, Israel, Child, Bomb Blast, Soldiers, Injured, Ban Ki-moon to meet Abbas as Gaza violence escalates, Gaza toll passes 330 as UN chief heads to region, Hamas fighters slip through tunnels despite Israeli push
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia