(www.kvartha.com 09.07.2014) ചൊവ്വാഴ്ച രാത്രി നടന്ന ലോകകപ്പ് സെമിഫൈനല്‍ മത്സരം മഞ്ഞപ്പടയ്ക്ക് ദുരന്ത ദിനമായി. കോടികള്‍ ചിലവഴിച്ച് വരവേറ്റ ഫുട്‌ബോള്‍ മാമാങ്കം ബ്രസീലിന് നാണക്കേടിന്റെ പടുകുഴിയാണ് സമ്മാനിച്ചത്. സ്വന്തം മണ്ണില്‍ തലകുനിച്ചു കൊണ്ട് കളിക്കളം വിടാനാണ് ലോക ഫുട്‌ബോളിന്റെ രാജാക്കന്‍മാരായ ബ്രസീലിന് വിധി.
ലോകം ഒന്നടങ്കം പ്രതീക്ഷയര്‍പിച്ച ബ്രസീല്‍ ടീമിന് പരിക്കേറ്റ് കളിക്കളം വിടേണ്ടിവന്ന നെയ്മറുടെ അഭാവം തന്നെയാണ് ദയനീയ തോല്‍വി സമ്മാനിച്ചതെന്ന് എല്ലാവരും കരുതുന്നു. സെമിഫൈനലില്‍ ജര്‍മനിയോട് 7 - 1 എന്ന നാണംകെട്ട പരാജയമാണ് ബ്രസീലിന് ഏറ്റുവാങ്ങേണ്ടി വന്നത്.
കളി 30 -ാം മിനിറ്റില്‍ എത്തി നില്‍ക്കെ തന്നെ ആതിഥേയര്‍ ജര്‍മനിക്ക് മുന്നില്‍ മുട്ടുമടക്കിയിരുന്നു. അഞ്ച് ഗോളുകളായിരുന്നു ജര്‍മനി ആദ്യ 30 മിനിറ്റില്‍ ബ്രസീലിയന്‍ പ്രതിരോധ നിരയെ തകര്‍ത്ത് ഗോള്‍ വലയില്‍ നിറച്ചത്. ടോണി ക്രൂസും, ആന്ദ്രെ സ്‌കുറിലും രണ്ടു ഗോള്‍ വീതവും തോമസ് മുള്ളര്‍, മിറോസ്ലാവ് ക്ലോസെ, സെമി ഖദീര എന്നിവര്‍ ഓരോ ഗോളും നേടി. ഓസ്‌ക്കര്‍ ആണ് ബ്രസീലിന് ആശ്വാസ ഗോള്‍ നേടിയത്.
ബ്രസീലിന്റെ തെരുവുകള്‍ ഇപ്പോഴും തേങ്ങുകയാണ്. ഗ്യാലറിയില്‍ കരഞ്ഞിട്ടും തങ്ങളുടെ വേദന അവര്‍ക്ക് അടക്കിനിര്‍ത്താനായില്ല. പലരും ഭക്ഷണവും ഉപേക്ഷിച്ചു. നിരവധി പേര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു. മദ്യ ലഹരിയില്‍ ബോധം പോയവരും കുറവല്ല.
Keywords : Football, Sports, Photo, Brazil, World Cup Football, Brazilians cry and curse at World Cup humiliation.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.