ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം പോലീസുകാരന്റെ ആത്മഹത്യാശ്രമം

 


ഡെല്‍ഹി:(www.kvartha.com 25.07.2014) ചണ്ഡിഗഡില്‍ ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം സ്വയം നിറയൊഴിച്ച് പോലീസ് കോണ്‍സ്റ്റബിളിന്റെ ആത്മഹത്യാ ശ്രമം.

ചണ്ഡിഗഡിലെ ഒരു ആശുപത്രിക്കു മുന്നില്‍ വെള്ളിയാഴ്ചയാണ് സംഭവം. പോലീസുകാരന്‍ രക്ഷപ്പെട്ടു. സെക്റ്റര്‍ 16ലെ ഗവ. ആശുപത്രി ജീവനക്കാരിയാണ് കോണ്‍സ്റ്റബിളിന്റെ ഭാര്യ ഡിംപിള്‍(37).

ഇവരുടെ ഭര്‍ത്താവ് അനന്ത് കുമാറിനെ  പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുടുംബ പ്രശ്‌നങ്ങളാണ്  ഭാര്യയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നാണ്പ്രാഥമിക നിഗമനം.
ഡിംപിളിന് നേരെ ഏഴ് തവണയാണ്  ഭര്‍ത്താവ് നിറയൊഴിച്ചത്.

വെള്ളിയാഴ്ച രാവിലെ  പതിനൊന്നര മണിയോടെ ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കാനെത്തിയപ്പോള്‍ ഗേറ്റിനടുത്തു വെച്ച് അനന്ത് കുമാര്‍ ഡിംപിളിനു നേരെ നിറയൊഴിക്കുകയായിരുന്നു.  ഇയാള്‍ക്കെതിരെ പോലീസ് കൊലപാതകത്തിന് കേസെടുത്തു.

ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം പോലീസുകാരന്റെ ആത്മഹത്യാശ്രമം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Chandigarh: Cop shoots wife, fires at himself, New Delhi, Police, Hospital, Treatment, Case, Murder case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia