സഹോദരിയുടെ അന്ത്യസംസ്‌ക്കാരം ദാവൂദ് ഇബ്രാഹീം സ്‌കൈപ്പിലൂടെ ലൈവായി കണ്ടു

 


മുംബൈ: (www.kvartha.com 07.07.2014) സഹോദരി ഹസീന പര്‍ക്കറിന്റെ അന്ത്യ സംസ്‌ക്കാരം അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീം സ്‌കൈപ്പിലൂടെ ലൈവായി കണ്ടു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഹസീന മരിച്ചത്. ദാവൂദിന്റെ മുംബൈയിലെ ബിസിനസുകള്‍ നോക്കിനടത്തിയിരുന്നത് ഹസീനയായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ മറൈന്‍ ലൈനിലെ ചന്ദന്‍ വാഡി ബഡ കബറിസ്ഥാനിലാണ് ഹസീനയുടെ മൃതദേഹം കബറടക്കിയത്. 3G സംവിധാനത്തിന്റെ സഹായത്തോടെ ഹസീനയുടെ അന്ത്യസംസ്‌ക്കാരം ദാവൂദ് സ്‌കൈപ്പിലൂടെ കാണുകയായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. സൗദി അറേബ്യയിലെ അജ്ഞാത സ്ഥലത്താണ് ദാവൂദ് ഇബ്രാഹീം ഇപ്പോള്‍ താമസിക്കുന്നത്.

ആശുപത്രികിടക്കയില്‍ ഹസീന മരിച്ചുകിടക്കുന്ന ചിത്രങ്ങളും ദാവൂദിന് അയച്ചു. തന്റെ വലം കൈയ്യായ ഛോട്ടാ ഷക്കീലിന്റെ കുടുംബാംഗം മരിച്ചപ്പോഴും ദാവൂദ് അന്ത്യകര്‍മ്മങ്ങള്‍ സ്‌കൈപ്പിലൂടെ കണ്ടിരുന്നു.
നിരവധി കേസുകളില്‍ പ്രതിയായിരുന്നു മരിച്ച ഹസീന. 2007ല്‍ അറസ്റ്റിലായ ഹസീന ജാമ്യത്തിലിറങ്ങുകയായിരുന്നു.

സഹോദരിയുടെ അന്ത്യസംസ്‌ക്കാരം ദാവൂദ് ഇബ്രാഹീം സ്‌കൈപ്പിലൂടെ ലൈവായി കണ്ടു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

 SUMMARY: Mumbai: Underworld don Dawood Ibrahim watched live stream of the last rites of his sister Haseena Parkar who passed away in Nagpada on Sunday after suffering a massive heart attack.

Keywords: Mumbai, Dawood Ibrahim, Nagpada, Haseena Parkar, Skype,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia