തെരേസോ പോളിസ്: (www.kvartha.com 11.07.2014) 2014 ഫിഫ ലോകകപ്പിലെ ശനിയാഴ്ച നടക്കുന്ന മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ ബ്രസീലും നെതര്‍ലന്‍ഡും തമ്മില്‍ പോരാടുമ്പോള്‍ ടീമിനൊപ്പം കളിക്കിടയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നെയ്മറിന്റെ സാന്നിധ്യവുമുണ്ടാകും.
ക്വാര്‍ട്ടര്‍ മത്സരത്തില്‍ കൊളംബിയക്കെതിരെയുള്ള മത്സരത്തില്‍ നട്ടെല്ലിന് പരിക്കേറ്റ നെയ്മര്‍ ടൂര്‍ണമെന്റില്‍നിന്നും പുറത്താവുകയായിരുന്നു. ബ്രസീലിന്റെ നെടും തൂണായിരുന്ന നെയ്മറിന്റെ അസാന്നിധ്യം ജര്‍മനിക്കെതിരെ നടന്ന സെമി മത്സരത്തില്‍ ബ്രസീലിന് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് (7-1) ഏറ്റുവാങ്ങേണ്ടി വന്നത്.
എന്നാല്‍ ലൂസേഴ്‌സ് മത്സരത്തില്‍ നെതര്‍ലന്‍ഡുമായി പോരാടുന്ന ബ്രസീലിനെ വിജയത്തിലേക്ക് നയിക്കാന്‍ നെയ്മറിന്റെ സാന്നിധ്യം താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്നാണ് ബ്രസീല്‍ ഫുട്ബാള്‍ ഫെഡറേഷന്‍ അഭിപ്രായപ്പെട്ടത്.
നെയ്മര്‍ ലൂസേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കുന്ന വിവരം ഫെഡറേഷന്‍ വക്താവ് റോഡ്രിഗ പെയ്വ വെബ്‌സൈറ്റില്‍ നല്‍കിയ പ്രസ്താവനയിലാണ് അറിയിച്ചത്. ബ്രസീല്‍ ലോകകപ്പ് ആസ്ഥാനമായ തെരേസോ പോളിസില്‍ നിന്നാണ് പെയ്വ വാര്‍ത്ത പുറത്തുവിട്ടത്.
സെമിയില്‍ നെയ്മറിന്റെ അസാന്നിധ്യത്തിന് പുറമെ ക്യാപ്റ്റന്‍ തിയാഗോ സില്‍വയുടെ സസ്‌പെന്‍ഷനും ആതിഥേയരായ ബ്രസീലിന് തിരിച്ചടിയാവുകയായിരുന്നു. അതേസമയം ലൂസേഴ്‌സില്‍ ബ്രസീലിനെതിരെ മത്സരിക്കുന്ന നെതര്‍ലാന്റ് സെമിയില്‍ അര്‍ജന്റീനക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4- 2ന് ഔട്ടാവുകയായിരുന്നു.

Also Read:
നാലംഗ ഗുണ്ടാ-മാഫിയാ സംഘം അറസ്റ്റില്‍
നാലംഗ ഗുണ്ടാ-മാഫിയാ സംഘം അറസ്റ്റില്‍
Keywords: Brazil, Argentina, Injured, Treatment, Website, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.