ജറുസലേം: (www.kvartha.com 13.07.2014) ഇസ്രായേല്‍ നഗരമായ ടെല്‍ അവീവില്‍ ശനിയാഴ്ച രാത്രി ഹമാസ് പോരാളികള്‍ റോക്കറ്റാക്രമണം നടത്തി. ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല. ശനിയാഴ്ച ഹമാസ് സായുധ സൈന്യമായ ഇസ്സ് അദ് ദിന്‍ അല്‍ ഖ്വാസം അവരുടെ വെബ്‌സൈറ്റിലൂടെ ടെല്‍ അവീവില്‍ ആക്രമണം നടത്തുമെന്ന് അറിയിച്ചിരുന്നു. ശനിയാഴ്ച രാത്രി 9 മണിക്ക് ആക്രമണം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്. ജെ80 മിസൈലുകളാണ് ആക്രമണത്തിനായി ഹമാസ് ഉപയോഗിച്ചത്.
ഹമാസ് പോരാളികള്‍ തൊടുത്തുവിട്ട മൂന്ന് റോക്കറ്റുകള്‍ ഇസ്രായേലിന്റെ അയണ്‍ ഡോം ആന്റി മിസൈല്‍ സിസ്റ്റം തകര്‍ത്തുകളഞ്ഞു. ഈ മിസൈലുകള്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ചീറിപ്പാഞ്ഞതെന്ന് ഇസ്രായേല്‍ പ്രതിരോധ വകുപ്പ് അറിയിച്ചു.
എന്നാല്‍ ഒരു മണിക്കൂറിന് ശേഷം ഇസ്രയേല്‍ സൈന്യം ഹമാസ് പോരാളികളുടെ റോക്കറ്റ് ലോഞ്ചറുകള്‍ തകര്‍ത്തതായി സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു. ഗാസ മുനമ്പിലെ ബെയ്ത് ലഹിയയില്‍ നിന്നുമാണ് റോക്കറ്റുകള്‍ വിക്ഷേപിച്ചിരുന്നത്.
ഇസ്രായേലിലെ റിഷോണ്‍ ലെസിയണിലേയ്ക്ക് തൊടുത്ത മിസൈല്‍ ലക്ഷ്യം തെറ്റി വിജനമായ സ്ഥലത്താണ് പതിച്ചത്. അതേസമയം ഇസ്രായേലിലെ മറ്റ് നഗരങ്ങളായ ജറുസലേം, രാംലെ, റെഹോവത് എന്നിവിടങ്ങളില്‍ രാത്രിനീളെ അപായ സൈറണ്‍ മുഴങ്ങിയിരുന്നു.
SUMMARY: Jerusalem: Hamas militants launched two rounds of rocket attack on Tel Aviv Saturday night after a warning, causing no injury, according to the Israeli military.
Keywords: Hamas militants, Rockets, Tel Aviv, Israel

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.