ഗാസയില്‍ ഇസ്രായേല്‍ ബോംബ് വര്‍ഷം; 28 മരണം

 


ഗാസ സിറ്റി: (www.kvartha.com 09.07.2014) ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കി. കഴിഞ്ഞ ദിവസമുണ്ടായ വ്യോമാക്രമണത്തില്‍ 28 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 150തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2012 മുതല്‍ ഇസ്രായേല്‍ നടത്തിയിട്ടുള്ളതില്‍ ഏറ്റവും ശക്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസമുണ്ടായത്.

ചൊവ്വാഴ്ച മാത്രം 24 പേരാണ് കൊല്ലപ്പെട്ടത്. രണ്ട് സ്ത്രീകളും 5 കുട്ടികളും ഇതില്‍ ഉള്‍പ്പെടും. ഇസ്രായേല്‍ സൈനീക കേന്ദ്രത്തിന് നേരെ നടത്തിയ പോരാട്ടത്തില്‍ 4 ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടതായും റിപോര്‍ട്ടുണ്ട്.

ഖാന്‍ യൂനിസ് പട്ടണത്തില്‍ ഒരു വീട്ടില്‍ മിസൈല്‍ വീണ് 7 പലസ്തീനികള്‍ മരിച്ചു. മനുഷ്യകവചമായി ഇസ്രായേല്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടയിലായിരുന്നു ഇത്. രണ്ട് കൗമാരക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി എമര്‍ജന്‍സി സര്‍വീസ് വക്താവ് അഷറഷ് അല്‍ ഖുദ്ര അറിയിച്ചു. വ്യോമാക്രമണത്തില്‍ പരിക്കേറ്റ 8 വയസുകാരന്‍ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. ഷജയ്യ പട്ടണത്തിലും ഇസ്രായേല്‍ ആക്രമണം ശക്തമാണ്.

ഗാസയില്‍ ഇസ്രായേല്‍ ബോംബ് വര്‍ഷം; 28 മരണം
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

 SUMMARY: Gaza City: An Israeli operation against Gaza militants has killed 28 people, medics said on Wednesday, and wounded more than 150, in the deadliest day of violence in the coastal strip since 2012.

Keywords: Gaza Strip, Israel, Hamas, Palestine, Jerusalem
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia