ഇസ്രായേലിന് ഒബാമയുടെ മുന്നറിയിപ്പ്

 


ജറുസലേം: (www.kvartha.com 19.07.2014) സാധാരണക്കാരെ കൊന്നൊടുക്കുന്ന ഇസ്രായേലിന് യുഎസിന്റെ മുന്നറിയിപ്പ്. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയാണ് ഇസ്രായേലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കിയത്. പലസ്തീന്‍ പോരാളികളെ പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിന് ഉണ്ടെങ്കിലും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ദുഖകരമാണെന്നാണ് ഒബാമ പറഞ്ഞത്.

അതേസമയം യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ശനിയാഴ്ച ഗാസയിലെത്തും. യുഎന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ 40000 പലസ്തീനികളാണ് ഇതുവരെ അഭയം തേടിയെത്തിയത്. 34 അഭയാര്‍ത്ഥി കേന്ദ്രങ്ങളിലായാണ് ഇവരെ പാര്‍പ്പിച്ചിട്ടുള്ളത്.

ഇസ്രായേലിന് ഒബാമയുടെ മുന്നറിയിപ്പ്ഇസ്രായേല്‍ കരയുദ്ധം ശക്തമാക്കിയതോടെ ഗാസയില്‍ മരണനിരക്ക് മുന്നൂറ് കടന്നതായാണ് റിപോര്‍ട്ട്.

SUMMARY: Jerusalem: As the death toll in the ongoing Israel-Gaza conflict has crossed 300, US President Barack Obama issued a warning to his Israeli counterpart Benjamin Netanyahu expressing concern over the civilian deaths, as per news reports on Saturday.

Keywords: Israel, Gaza Strip, Gaza, Gaza violence, Barack Obama, Ban Ki-moon, Benjamin Netanyahu
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia