വെടിനിര്‍ത്തല്‍ യുദ്ധസമയത്തല്ല: ഹമാസ്

 


ജറുസലേം: (www.kvartha.com 15.07.2014) ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ഈജിപ്തിന്റെ മദ്ധ്യസ്ഥതയില്‍ ഇസ്രായേല്‍ വെടിനിര്‍ത്തലിനൊരുങ്ങുന്നു. നവംബര്‍ 2012ലും ഈജിപ്തിന്റെ മദ്ധ്യസ്ഥതയിലാണ് വെടിനിര്‍ത്തലുണ്ടായത്. അന്ന് 150 പലസ്തീനികളാണ് ഇസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. വെടിനിര്‍ത്തല്‍ ശ്രമങ്ങളുമായി മദ്ധ്യസ്ഥത വഹിച്ച ഈജിപ്തിനെ യുഎസും അറബ് ലീഗും പ്രശംസിച്ചു.

വെടിനിര്‍ത്തല്‍ ചര്‍ച്ചചെയ്യാനായി ഇരുപക്ഷവും ചൊവ്വാഴ്ച(ഇന്ന്) കെയ്‌റോയില്‍ ഒത്തുകൂടും. ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ സുരക്ഷാ ക്യാബിനറ്റ് ഇക്കാര്യം നേരത്തെ ചര്‍ച്ചചെയ്തിരുന്നു.

വെടിനിര്‍ത്തല്‍ യുദ്ധസമയത്തല്ല: ഹമാസ്അതേസമയം ഇസ്രായേല്‍ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ കരാറിനെ ഹമാസ് തള്ളി. വെടിനിര്‍ത്തല്‍ കരാറിനേക്കാള്‍ ആദ്യമുണ്ടാകേണ്ടത് രാഷ്ട്രീയപരമായ കരാറാണെന്ന് ഹമാസ് പറഞ്ഞു.

ഒരു കരാറിലെത്താതെ വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെടാന്‍ കഴിയില്ല. യുദ്ധസമയത്ത് വെടിനിര്‍ത്തലല്ല വേണ്ടത്. മറിച്ച് ഒത്തുതീര്‍പ്പാണ് ഹമാസ് വക്താവ് ഫൗസി ബര്‍ഹും പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേലിന് മുന്‍പിലുള്ള കീഴടങ്ങളായാണ് ഹമാസ് കാണുന്നത്. സംഘടനയിലെ ഭൂരിഭാഗവും ഇതിനെതിരാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

SUMMARY: Jerusalem: Seeking to repeat its act of brokering a truce in November 2012, Egypt proposed an Israel-Gaza ceasefire to take hold with effect from Tuesday in order to placate the crisis that has been raging with salvos of rockets being fired from both sides, killing 175 Palestinians.

Keywords: Gaza strip, Israel, Hamas, Israel-Gaza conflict 2014, Egypt
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia