കൊല്ലം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയം എല്‍ ഡി എഫിന്
Jul 17, 2014, 13:00 IST
കൊല്ലം:(www.kvartha.com 17.07.2014) കൊല്ലം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയം.
26നെതിരെ 29 വോട്ടുകള്‍ നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ നൗഷാദിനെ എല്‍ഡിഎഫിലെ എം.നൗഷാദ് പരാജയപ്പെടുത്തിയത്. മുന്നണിമാറ്റത്തെത്തുടര്‍ന്ന് ആര്‍എസ്പിയിലെ കെ.ഗോപിനാഥന്‍ നായര്‍ അവിശ്വാസത്തിലൂടെ പുറത്തായതോടെയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.
ഏറെ രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമാണ് കൊല്ലം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ എസ് പിക്ക് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് മുന്നണി മാറിയതടക്കം സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ രാജി നാടകങ്ങളൊക്കെ കൊണ്ട് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ അവസരത്തിലാണ് കൊല്ലത്തെ കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്.
ആര്‍എസ്പിയുടെ പിന്തുണയുള്ള യുഡിഎഫിനെ പരാജയപ്പെടുത്തിയാണ് എല്‍ ഡി എഫ് വിജയം സ്വന്തമാക്കിയത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് വ്യാഴാഴ്ച നടന്ന മത്സരം ഇരു കൂട്ടര്‍ക്കും അഭിമാന പോരാട്ടമായിരുന്നു. ആര്‍എസ്പിയില്‍ നിന്നും സ്ഥാനം തിരിച്ചു പിടിക്കാന്‍ എല്‍ഡിഎഫും നിലനിര്‍ത്താന്‍ യുഡിഎഫും മത്സരിച്ചതോടെയാണ് തെരഞ്ഞെടുപ്പ് ശ്രദ്ധേയമായത്.
ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച രാവിലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. വാശിയേറിയ മത്സരത്തിനൊടുവില്‍ 26നെതിരെ 29 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍സ്പിയിലെ എന്‍. നൗഷാദിനെ പരാജയപ്പെടുത്തിയാണ് എല്‍ഡിഫ് സ്ഥാനാര്‍ത്ഥി എം.നൗഷാദ് വിജയിച്ചത്. പിഡിപി അംഗം കമാലുദ്ദീനും, കോണ്‍ഗ്രസ്സ് സ്വതന്ത്രന്‍ സതീഷ്‌കുമാറും എല്‍ഡിഎഫിന് അനുകൂലമായാണ് വോട്ട് ചെയ്തത്.
മേയര്‍ പ്രസന്ന ഏണസ്റ്റിനെതിരെ ആര്‍എസ്പി പിന്തുണയോടെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടു വന്നത് സിപിഎമ്മിനെ പ്രകോപിപ്പിക്കുകയായിരുന്നു. എന്നാല്‍ മേയര്‍ക്കെതിരായ അവിശ്വാസം പാസാക്കിയെടുക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല. അതേസമയം പിഡിപി അംഗത്തിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം വാഗ്ദാനം ചെയ്ത് തങ്ങളുടെ കൂടെക്കൂട്ടാന്‍ യുഡിഎഫ് ശ്രമം നടത്തിയെങ്കിലും കെപിസിസിയുടെ അനുമതി ലഭിക്കാത്തതിനാല്‍ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

Keywords: Kollam, Election, Winner, LDF, UDF, Lok Sabha, Election, Politics, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.