റിയോ ഡി ജനീറോ(ബ്രസീല്‍): (www.kvartha.com 01.07.2014) ഇറ്റലി താരം ജിയോര്‍ജിയോ ചില്ലീനിയെ കടിച്ചതില്‍ കടുത്ത ദുഖമുണ്ടെന്ന് ഉറുഗ്വേ താരം ലൂയി സുവാരസ്. ഇനിയൊരിക്കലും ഇത് ആവര്‍ത്തിക്കില്ലെന്നും സുവാരസ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് വിവാദ കടിയെക്കുറിച്ച് സുവാരസ് പ്രതികരിച്ചത്.
സംഭവിച്ചതില്‍ എനിക്ക് കടുത്ത ദുഖമുണ്ട്. എന്റെ കടി എന്റെ സുഹൃത്തായ ജിയോര്‍ജിയോ ചില്ലീനിക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടാക്കിയെന്ന സത്യം ഞാന്‍ മനസിലാക്കുന്നുവെന്നായിരുന്നു സുവാരസിന്റെ ട്വീറ്റ്. തിങ്കളാഴ്ചയായിരുന്നു സുവാരസ് ട്വീറ്റ് ചെയ്തത്.
ഇതെല്ലാം ഞാന്‍ മറന്നുകഴിഞ്ഞു. ഫിഫ നിങ്ങളുടെ സസ്‌പെന്‍ഷന്‍ കാലാവധി കുറച്ചുതരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു അല്പം വൈകി ചില്ലീനി ട്വിറ്ററിലെത്തി സുവാരസിനെ സ്വാന്തനിപ്പിച്ചു.
കടിയെതുടര്‍ന്ന് നാലു മാസത്തെ വിലക്കാണ് സുവാരസിന് ഫിഫ ഏര്‍പ്പെടുത്തിയത്.
കളിക്കളത്തില്‍ എതിര്‍താരത്തെ കടിക്കുന്നത് സുവാരസിന് ഒരു ശീലമാണ്. 2010ല്‍ ഫ്രഞ്ച് ലീഗില്‍ കളിക്കുമ്പോള്‍ ഓട്ട്മാന്‍ ബക്കലിനെ കടിച്ചതിന്റെ പേരില്‍ ഏഴ് മത്സരങ്ങളില്‍ നിന്നാണ് സുവാരസിനെ വിലക്കിയത്.
SUMMARY: Rio de Janeiro: Luis Suarez has issued an apology to Italy defender Giorgio Chiellini for biting him during a World Cup match and vowed never to do it again.
Keywords: Luis Suarez, Giorgio Chiellini, Uruguay, Suarez biting incident, FIFA World Cup, FIFA WC 2014, FIFA

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.