മൊറാദാബാദ്: ബിജെപി എം.എല്‍.എ സംഗീത് സോമിന് വിലക്ക്

 


ന്യൂഡല്‍ഹി: (www.kvartha.com 06.07.2014) ബിജെപി എം.എല്‍.എ സംഗീത് സോമിന് മൊറാദാബാദില്‍ പ്രവേശിക്കുന്നതിന് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തി. മുസാഫര്‍നഗര്‍ കലാപത്തിലും പ്രതിയാണ് സംഗീത് സോം. ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം മൊറാദാബാദ് വര്‍ഗീയ സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ജില്ലാ ഭരണകൂടത്തോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു.

മൊറാദാബാദ് സംഘര്‍ഷത്തിന് ഉത്തരവാദി ബിജെപിയാണെന്ന എസ്.എസ്.പി ധരം വീറിന്റെ ആരോപണമുണ്ടായതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രം റിപോര്‍ട്ട് ആവശ്യപ്പെട്ടത്.

മൊറാദാബാദ്: ബിജെപി എം.എല്‍.എ സംഗീത് സോമിന് വിലക്ക്ക്ഷേത്രത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതോടെയാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: New Delhi: Muzaffarnagar riots accused MLA Sangeet Som has been barred from entering Moradabad by district administration and has threatened to take action against him if he violates the order, as per news reports of Sunday.

Keywords: Moradabad, Moradabad violence, uttar Pradesh, Bharatiya Janata Party, BJP, Rajnath Singh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia