ഉപമുഖ്യമന്ത്രിക്ക് ഐസ്‌ക്രീം നല്‍കിയില്ല; രണ്ട് എഞ്ചിനീയര്‍മാര്‍ക്ക് ഗുരുതര വീഴ്ച കാട്ടിയതിന് നോട്ടീസ്

 


ഔറംഗാബാദ്: (www.kvarha.com 17.07.2014) മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിക്ക് ഉച്ചഭക്ഷത്തിനൊപ്പം ഐസ്‌ക്രീം നല്‍കാത്തതിന്റെ പേരില്‍ രണ്ട് മഹാരാഷ്ട്ര പൊതുമരാമത്ത് എഞ്ചിനീയര്‍മാര്‍ക്കാണ് നോട്ടിസ് ജല്‍നയില്‍ എന്‍.സി.പി യുടെ സമ്മേളനത്തിന് പോകുന്നതിനിടെയാണ് ഉപമുഖ്യമന്ത്രി അജിത് പവാര്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റസ്റ്റ് ഹൗസില്‍ ഉച്ചഭക്ഷണത്തിനെത്തിയത്.

ഊണിന് ശേഷം മന്ത്രി ഐസ്‌ക്രീം ആവശ്യപ്പെടുകയും ഐസ്‌ക്രീം ഇല്ലെന്ന് റസ്റ്റ് ഹൗസ് ജീവനക്കാര്‍ അറിയിക്കുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഇതിന്റെ പേരില്‍ മന്ത്രി ക്ഷുഭിതനായില്ലെങ്കിലും അനുയായികളാണ് പ്രശ്‌നം സൃഷ്ടിച്ചത്.

ജില്ലാ കലക്ടര്‍ക്ക് മന്ത്രിയുടെ അനുയായികള്‍ ഐസ്‌ക്രീം നല്‍കാത്തതിന് പരാതിയും നല്‍കി. ഇതേതുടര്‍ന്നണ് വീഴ്ച വരുത്തിയ എഞ്ചിനീയര്‍മാര്‍ക്ക് കലക്ടര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്.

മന്ത്രിക്കുള്ള ഉച്ച ഭക്ഷണത്തിനുള്ള മെനു ലെയ്‌സണ്‍ ഓഫീസറാണ് തായ്യാറാക്കിയതെന്ന് റസ്റ്റ് ഹൗസിന്റെ ചുമതലുള്ള എക്‌സിക്യുട്ടിവ് എഞ്ചീനിയര്‍ എം.ബി മോറെ അറിയിച്ചു. തങ്ങളുടെ മന്ത്രിക്ക് ഐസ്‌ക്രീം നല്‍കാത്ത ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യണമെന്ന് എന്‍.സി.പി  പ്രവര്‍ത്തകര്‍ വാശി പിടിക്കുകയായിരുന്നു.
ഉപമുഖ്യമന്ത്രിക്ക് ഐസ്‌ക്രീം നല്‍കിയില്ല; രണ്ട് എഞ്ചിനീയര്‍മാര്‍ക്ക് ഗുരുതര വീഴ്ച കാട്ടിയതിന് നോട്ടീസ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also read:
രാഷ്ട്രപതിയുടെ പരിപാടിയുടെ വേദിയില്‍ 3 പേര്‍ മാത്രം: മന്ത്രിമാരും എം.പിമാരും ക്ഷണിതാക്കള്‍

Keywords:  Maharashtra, Ice cream, Minister, Engineers, Notice, District Collector, National, NCP, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia