ഇസ്രായേല്‍ ആക്രമണത്തില്‍ 8 പലസ്തീന്‍ കുട്ടികള്‍ കൊല്ലപ്പെട്ടു

 


റാഫ, ഗാസ: (www.kvartha.com 10.07.2014) ദിവസങ്ങളായി തുടരുന്ന ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കുറഞ്ഞത് 8 കുട്ടികള്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടന അറിയിച്ചു. ഇതുവരെ 32 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടും. ആക്രമണങ്ങളില്‍ 230 ഓളം പേര്‍ക്ക് പരിക്കേറ്റു. കനത്ത വ്യോമാക്രമണത്തില്‍ പലസ്തീനിലെ 64 വീടുകള്‍ തകര്‍ന്നു.

നിരവധി കുട്ടികള്‍ക്കാണ് വ്യോമാക്രമണത്തില്‍ പരിക്കേറ്റിരിക്കുന്നത്. ഒരൊറ്റ വ്യോമാക്രമണത്തില്‍ തന്നെ 6 കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഹമാസ് പോരാളിയെന്ന് ആരോപിക്കപ്പെടുന്ന ഒദാഹ് അഹമ്മദ് മുഹമ്മദ് കവേറിന്റെ വീട്ടില്‍ നടത്തിയ വ്യോമാക്രമണത്തിലായിരുന്നു ഇത്.

റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിനിടയില്‍ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ഇതുവരെ ലോക നേതാക്കള്‍ തയ്യാറായിട്ടില്ല. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഹമാസ് ആവശ്യപ്പെടുമ്പോഴും മദ്ധ്യസ്ഥ ചര്‍ച്ചയ്ക്കായി ആരും മുന്നോട്ടുവരുന്നില്ല. കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ എന്തുചെയ്യണമെന്നറിയാതെ അലയുകയാണ് പലസ്തീനിലെ നൂറുകണക്കിന് അമ്മമാര്‍.
ഇസ്രായേല്‍ ആക്രമണത്തില്‍ 8 പലസ്തീന്‍ കുട്ടികള്‍ കൊല്ലപ്പെട്ടു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
   
SUMMARY: Rafah, Gaza Strip - Umm Fadi, the mother of three daughters and a son, is trying the best she can to comfort her children. But her nine-year-old, Raghd, is in tears all night, as Israeli airstrikes continue to hit the besieged Gaza Strip.

Keywords: Gaza, Palestine, Israel, Air Strikes,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia