ഫലസ്തീന്‍ ആക്രമണത്തിനെതിരെ ഇസ്രയേലിലും വ്യാപക പ്രതിഷേധം

 


തെല്‍അവീവ്: (www.kvartha.com 31.07.2014) ഫലസ്തീന് എതിരെയുള്ള ഇസ്രയേലിന്റെ ആക്രമണത്തിനെതിരെ ഇസ്രയേലില്‍ വന്‍ പ്രതിഷേധം.

ഇസ്രായേലിന്റെ തലസ്ഥാനമായ തെല്‍ അവീവിലാണ് ഇസ്രായേലികള്‍ തന്നെ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചത്. 7000ത്തോളം ഫലസ്തീനികളാണ് പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്. ആക്രമണത്തിനെതിരെ ഇസ്രയേലില്‍ തന്നെ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധ റാലിയാണിതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ വിലയിരുത്തുന്നു.

കഴിഞ്ഞ മൂന്നാഴ്ചയോളമായി ഇസ്രയേലിന്റെ എതിരാളികളായ ഹമാസിനെതിരെ ഇസ്രയേല്‍ നടത്തുന്ന പോരാട്ടത്തില്‍  മരിച്ചവരുടെ എണ്ണം 1200 ല്‍ കവിഞ്ഞു. സ്ത്രീകളും പിഞ്ചുകുട്ടികളും ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ലോകരാഷ്ട്രങ്ങങള്‍ മുഴുവനും അക്രമത്തിനെതിരെ തിരിഞ്ഞിട്ടും യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേലോ ഹമാസോ തയ്യാറാകുന്നില്ല. അമേരിക്കയിലും പാരീസിലും ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പരിപാടികളാണ് അരങ്ങേറിയത്.

'സൈനികരെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കൂ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രകടനം. തെല്‍ അവീവിലെ റാബിന്‍ സ്‌ക്വയറിലാണ്  പ്രതിഷേധപ്രകടനം അരങ്ങേറിയത്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ ഹദാശ്, ഇസ്രായേലി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പ്രമുഖ സംഘടനകളായ കോമ്പറ്റന്റ്‌സ് ഫോര്‍ പീസ്, ദ പാരന്റ്‌സ് സര്‍ക്കിള്‍ ഫാമിലീസ് ഫോറം തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്.

ഫലസ്തീന്‍ ആക്രമണത്തിനെതിരെ ഇസ്രയേലിലും വ്യാപക പ്രതിഷേധം


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ബേവിഞ്ച വളവ് നികത്താനുള്ള 18 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് കോള്‍ഡ് സ്‌റ്റോറേജില്‍; വീണ്ടും അപകടം
Keywords:  Pro-Israel, Pro-Palestine Rallies Held In Baltimore Wednesday, America, attack, Paris, Woman., Children, Dead, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia