വാട്ട്‌സ് ആപ്പ് ചാറ്റുകള്‍ വായിക്കാന്‍ അനുവദിക്കാതിരുന്ന കാമുകിയെ കൊന്ന് സ്യൂട്ട് കേസിലാക്കി
Jul 10, 2014, 06:50 IST
പൂനെ: (www.kvartha.com 10.07.2014) മൊബൈല്‍ ഫോണ്‍ അഡിക്ഷനും വാട്ട്‌സ് ആപ്പ് ചാറ്റുകള്‍ രഹസ്യമാക്കി വെക്കുന്ന സ്വഭാവവും യുവതിയുടെ ദാരുണ കൊലപാതകത്തില്‍ കലാശിച്ചു. അനുരാധ ഗണപതി കുല്‍ക്കര്‍ണി(21) ആണ് കൊലല്‍പ്പെട്ടത്. പാസ് വേര്‍ഡിന്റെ സഹായത്തോടെയാണ് യുവതി ചാറ്റുകള്‍ രഹസ്യമാക്കി സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഇതേ വാട്ട്‌സ് ആപ്പ് ആപ്ലിക്കേഷന്‍ കൊലപാതകിയെ കണ്ടെത്താനും പോലീസിനെ സഹായിച്ചു.
പൂനെയിലെ ഖരാഡിയില്‍ ജൂണ്‍ 29നാണ് സ്യൂട്ട്‌കേസിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ തിരിച്ചറിയാനായി വാട്ട്‌സ് ആപ്പിലൂടെ പോലീസ് മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. ഈ ചിത്രം യുവതിയുടെ തൊഴിലുടമയുടെ ശ്രദ്ധയില്‍ പെടുകയും കൊലപാതകിയായ കാമുകനെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അനുരാധ കാമുകനായ പ്രശാന്ത് ജീവന്‍ സൂര്യവംശിയുടെ (23) ഒപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും ലത്തൂര്‍ സ്വദേശികളാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഖോര്‍പാഡിയിലെ ജാദവ് വസ്തി ഏരിയയിലാണ് ഇവര്‍ താമസിച്ചിരുന്നത്. പ്രശാന്ത് ഓട്ടോറിക്ഷ ഡ്രൈവറാണ്. ക്ലോവര്‍ സെന്ററിലെ ഒരു ഷോപ്പിലായിരുന്നു അനുരാധയ്ക്ക് ജോലി.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അനുരാധയുടെ മാതാപിതാക്കള്‍ മരിച്ചത്. ഒരു സഹോദരിമാത്രമാണ് അനുരാധയ്ക്കുള്ളത്. അനുരാധയുടെ ശമ്പളം ആവശ്യപ്പെട്ട് കാമുകന്‍ ഇടയ്ക്ക് ഷോപ്പിലെത്തിയിരുന്നു.
അനുരാധയുടെ ചിത്രം വാട്ട്‌സ് ആപ്പിലൂടെ തിരിച്ചറിഞ്ഞ ഷോപ്പുടമ ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഗുജറാത്തില്‍ ഒളിച്ചുതാമസിച്ചിരുന്ന പ്രശാന്തിനെ പോലീസ് പിടികൂടുകയായിരുന്നു.
SUMMARY: Pune: Her addiction to the mobile phone application WhatsApp and her insistence on keeping her conversations private with the help of a password drove her partner to murder her.
Keywords: Whats App, Murder, Living Partners,
പൂനെയിലെ ഖരാഡിയില്‍ ജൂണ്‍ 29നാണ് സ്യൂട്ട്‌കേസിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ തിരിച്ചറിയാനായി വാട്ട്‌സ് ആപ്പിലൂടെ പോലീസ് മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. ഈ ചിത്രം യുവതിയുടെ തൊഴിലുടമയുടെ ശ്രദ്ധയില്‍ പെടുകയും കൊലപാതകിയായ കാമുകനെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അനുരാധ കാമുകനായ പ്രശാന്ത് ജീവന്‍ സൂര്യവംശിയുടെ (23) ഒപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും ലത്തൂര്‍ സ്വദേശികളാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഖോര്‍പാഡിയിലെ ജാദവ് വസ്തി ഏരിയയിലാണ് ഇവര്‍ താമസിച്ചിരുന്നത്. പ്രശാന്ത് ഓട്ടോറിക്ഷ ഡ്രൈവറാണ്. ക്ലോവര്‍ സെന്ററിലെ ഒരു ഷോപ്പിലായിരുന്നു അനുരാധയ്ക്ക് ജോലി.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അനുരാധയുടെ മാതാപിതാക്കള്‍ മരിച്ചത്. ഒരു സഹോദരിമാത്രമാണ് അനുരാധയ്ക്കുള്ളത്. അനുരാധയുടെ ശമ്പളം ആവശ്യപ്പെട്ട് കാമുകന്‍ ഇടയ്ക്ക് ഷോപ്പിലെത്തിയിരുന്നു.
അനുരാധയുടെ ചിത്രം വാട്ട്‌സ് ആപ്പിലൂടെ തിരിച്ചറിഞ്ഞ ഷോപ്പുടമ ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഗുജറാത്തില്‍ ഒളിച്ചുതാമസിച്ചിരുന്ന പ്രശാന്തിനെ പോലീസ് പിടികൂടുകയായിരുന്നു.
Keywords: Whats App, Murder, Living Partners,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.